അരുണ്‍.എസ്.കാളിശ്ശേരി |
യാത്ര പറയവേ..
മഹാഗണിയുടെ ചുവട്ടില്‍ വെച്ച്
അവളെന്നോടുപറഞ്ഞു ...
"എന്നും നീ എന്നെ യാത്രയാക്കുന്നത്
വിരല്‍ത്തുമ്പിലും നെറുകയിലും
ചുംബിച്ചല്ലേ ..
ഇന്നെനിക്ക് നാഭിയിലൊരു ചുംബനം വേണം!"
മഹാഗണി ഉപേക്ഷിച്ച
ഒരു കരിയില മറപിടിച്ചു ഞാന്‍
താമരയിതളിന്‍റെ മണമുള്ള
അല്ലിയാമ്പല്‍ നിറമുള്ള
അവളുടെ അണിവയറില്‍ ചുണ്ടമര്‍ത്തി..
എന്‍റെ തലയടര്‍ത്തി മാറ്റവേ,
അവള്‍ പറയുന്നുണ്ടായിരുന്നു
"എന്‍റെ നാഭിയിലിപ്പോള്‍
ഒരു മുന്തിരിവള്ളി കിളിര്‍ക്കുന്നു .."
യാത്ര പറഞ്ഞു നില്‍ക്കേ
എന്‍റെ നട്ടെല്ലിലൂടെ വളരുന്ന
ചെറുമരം
ഒരു ബോധിവൃക്ഷമായിത്തീരുന്നു.
അതിന്‍റെ ചുവട്ടിലിരുന്ന്
മാംസനിബദ്ധമല്ല പ്രണയമെന്ന്
ഞാന്‍ പറയുന്നു.
O
The one who can give such a kiss witout any temptation must be a SADHOO! That's none other than ME!
ReplyDeleteLove tresspasses through your backbone to the hypothalamus. Love is nothing, but the knowledge of LOVE is everything. those who know LOVE must be a SADHOO. That's none other than ME!