![]() |
ഇടക്കുളങ്ങര ഗോപൻ |
പിഴച്ച സ്വപ്നങ്ങളുടെ കണക്കുകൾ
മനസ്സിലെണ്ണി,ഇരുട്ടിവെളുക്കുമ്പോൾ
പീടികത്തിണ്ണയിൽ ഇരുപ്പുറയ്ക്കാതെ,
ആൽത്തറയിലും അമ്പലമുറ്റത്തും,
വെറുതെ കൊത്തിപ്പെറുക്കി
ശാന്തിക്കാരനേയും,അമ്പലവാസികളേയും പഴിപറഞ്ഞും
വേദവിചാരം കൂടാതെ,കാലത്തെ മറികടക്കാൻ
കൈമണികൊട്ടുന്നവർ.
ദാരിദ്ര്യവാസത്തിനിടയിൽ,
ഒരു കവിൾ മദ്യത്തിന്,
ഒരുത്തന് മറ്റൊരുവനെ ഒറ്റിയും,
ഒരു കോപ്പ ചായയ്ക്ക് ഒരായിരം നുണകൾ മെനഞ്ഞും,
കവലയിലും കലുങ്കിന്മേലും
കത്രിക പോലെ നിൽക്കാനും
കല്യാണവീട്ടിലെ സദ്യവട്ടത്തിൽ,
ഒന്നാം പന്തിയിലിരുന്നുണ്ണാനും
കൈകഴുകി ഏമ്പക്കം വിടുന്നതിനിടയിൽ
പാചകക്കാരനും പാരയാവുന്നവർ.
പിടിയരി വാങ്ങി കരയോഗം വളർത്തിയും
ജയന്തിപ്പിരിവിനുതലവരി വാങ്ങിയും
മഹാസമ്മേളനത്തിൽ നെഞ്ചുവിരിച്ചും
സമൂഹത്തിലെ എണ്ണപ്പാടയായി
നിരത്തിലൂടെ ഒഴുകിയും
അമ്പതുരൂപയ്ക്ക് 'അഞ്ചുപറക്കണ്ടം' വിറ്റ്
കേസുനടത്താൻ വക്കീൽഫീസ് കൊടുത്തും
കോടതിമുറിയിലും വീറുകാട്ടുന്നവർ
തിരുനക്കരയിലും
പെരുന്നയിലും
കോട്ടയ്ക്കകത്തും
പെരുമാളിന്റെ പെരുമപരത്തിയും
ആഴക്കയത്തിൽ മുങ്ങുമ്പോഴും
പൈതൃകമായ് കിട്ടിയതിൽ
മുറുകെപ്പിടിച്ചു രക്ഷതേടുമ്പോഴും
കാലടിയിൽ ഒലിച്ചുമാറുന്ന
മണ്ണടരും മറന്നുപോകുന്നവർ.
O
phone : 9447479905
കാലിക പ്രസക്തമായ വിഷയം,പക്ഷെ ഉള്ളടക്കത്തിലെ പല കാരിയങ്ങളും കാലം തിരുത്തിയിരിക്കുന്നു. തിരുത്തപെടാതെ നില്ക്കുന്നതാകട്ടെ തൊണ്ടയിൽ കുടുങ്ങി കിടക്കുന്ന ചീഞ്ഞ ജാതി മുള്ളു തന്നെ.ഒരു വശത്ത് അടിമത്തം നിറഞ്ഞ വിനീത വിധേയത്വം,മറു വശത്ത് ഇതു തിരികെ പ്രതീക്ഷിക്കുന്ന മാഡമ്പി മനസ്സ്. ഈ ദുഷിച്ച ചിന്ത തന്നെയണു സാമൂഹ്യവും,സാംസ്കാരികവും ,വ്യാവസായികവും,സാമ്പത്തികമായും, അതിലുപരി മാനസികമായുമുള്ള ഉന്നതിക്കുള്ള ഏറ്റവും വലിയ തടസവും....
ReplyDeleteആദ്യം സ്വയം നായര്‍ എന്ന കമ്പാര്‍ട്ട് മെന്റിന് പുറത്താണെന്ന് എന്നു കരുതി പ്രവര്‍ത്തി ക്കാന്‍ ഇറങ്ങിയാല്‍ ഈ പ്രശ്നമൊക്കെ തീരും ..
ReplyDeleteആദ്യം സ്വയം നായര്‍ എന്ന കമ്പാര്‍ട്ട് മെന്റിന് പുറത്താണെന്ന് എന്നു കരുതി പ്രവര്‍ത്തി ക്കാന്‍ ഇറങ്ങിയാല്‍ ഈ പ്രശ്നമൊക്കെ തീരും ..
ReplyDelete