Saturday, November 26, 2011

നാലു കുളിക്കടവുകൾ


അജിത്‌.കെ.സി













1. ലഖ്പത്  *

ഒരു ത്രിമാനചിത്രത്തിന്റെ
അതിസൂക്ഷ്മതയിലാണു
പുഴ നാലുവശത്തേക്കും
പിന്മാറി അവളുടെ
അംഗലാവണ്യമഴിച്ചത്

കൃഷ്ണാ…
ദ്വാരകയടുത്തല്ലേ
പുഴയായൊഴുകി
ഈ കുളിക്കടവ് നിറയ്ക്കു!

2. കാർത്തവീര്യാർജ്ജുനൻ

ആയിരം കൈകൾ
അതിവിദഗ്ദ്ധം
പിണഞ്ഞണകെട്ടി
നീ കുളിക്കടവു തീർത്തു…

മഴു വീണ്ടും
മരമൊടിച്ചല്ലോ
പുഴ തിരികെ
ജടയിൽ കൂടണഞ്ഞല്ലോ!

3. മുല്ലപ്പെരിയാർ

അണപൊട്ടുമെന്നും
അടിതെറ്റില്ലയെന്നും
അരിവറുക്കാൻ നാം
അണിതെറ്റിയല്ലോ...

അണയുവതിൻ മുന്നേ
അണയുന്നൂ ചാരത്ത്
അകം മുറിഞ്ഞെഴാ വാക്കിന്റെ
അഴലിനെപ്പൊറുക്കുക!

4. സരസ്വതി

എനിയ്ക്കറിയാം
കൊടിയ വാക്കിന്റെ-
യതി ദൂഷിത മൗനവും
അപഥസഞ്ചാരത്തിന്റെ
മേനികഴുകലും വാഴ്ത്തലും...

കുമ്പിളിൽ നിറയ്ക്കുവാനില്ല,
മണ്ണോടു ചേരുക,
വേരാഴ്ത്തിയാൽ
അഴുകാതെ ഞാനവിടെയുണ്ടാകും!

O

* Lakhpat, the last frontier of Kutch, is an amazing sea fort situated in the mouth of Kori Creek.History says that the waters of Sindhu River used to flow into Lakhpat.


  PHONE : +919387177377




6 comments:

  1. നാലുകുളിക്കടവുകൾ...
    നശ്വരതകളേ അനശ്വരതകളായി പരാവർത്തനം ചെയ്യുന്നു.ഓരോ കടവുകളിലെയും അലക്കുകല്ലുകളിൽ തട്ടി,ചിലച്ച് ,വരവറിയിച്ച് പുഴയൊഴുകുന്നു...ഒഴുക്ക് തുടരട്ടെ.. കവിത ഗഹനം ഭാവുകങ്ങൾ

    ReplyDelete
  2. ഒരു ത്രിമാനചിത്രത്തിന്റെ
    അതിസൂക്ഷ്മതയിലാണു K.C. Ajithinte Kavithakal viriyunnathu. Abhinandanangal.

    Ravivarma Thampuran

    ReplyDelete
  3. @ സുനിലൻ കളീയ്ക്കൽ & Ravi varmathampuran :
    നന്ദി. അക്ഷരസ്നേഹം.

    ReplyDelete
  4. കൃഷ്ണാ…
    ദ്വാരകയടുത്തല്ലേ
    പുഴയായൊഴുകി
    ഈ കുളിക്കടവ് നിറയ്ക്കു.............Nice lines

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഇഷ്ടപ്പെട്ടതിൽ സന്തോഷം...(അജിത് കെ.സി)

      Delete
  5. സരസ്വതി ഏറെ ഇഷ്ടപ്പെട്ടു അപ്രത്യക്ഷമാകലിന്റെ നീറ്റലും നൊമ്പരവും അനുഭവിപ്പിക്കുന്നു .....ഇനിയും എഴുതുക....ഭാവുകങ്ങൾ...

    ReplyDelete

Leave your comment