കവിത
കെ.കെ.രമാകാന്ത്
ഗൾഫീന്നു വന്നപ്പം
മോഹവിലയ്ക്ക്
വാങ്ങീതാ ...
തെക്കേ മുക്കിന്
ഗംഗാധരന്റെ
മാടക്കടേന്ന്
വെറ്റത്തുമ്പ്
നെറ്റിയേലൊട്ടിച്ച്
നാലും കൂട്ടി മുറുക്കി
കനത്തിലൊന്ന്
പോയ് വരാൻ മാത്രം;
മൊതലാകത്തിലെന്നേ ...
പോകും വഴി
ശബ്ദം കേട്ട്
എത്തിനോക്കുന്ന
സുകുമാരേട്ടന്റെ മോൾ
സുശീലയെ
കണ്ണുകൊണ്ട്
ആംപിയർ ലെവൽ ചെയ്ത്
നിർത്തിയേക്കുവാ ....
ഒരു താളമാണ്
ഹൃദയമെന്ന്
അമ്പലത്തിൽ വെച്ച്
കണ്ടപ്പോൾ
പറയുകേം ചെയ്തു.
എന്നാലും
എത്ര ഹൃദയം
തുരന്നെടുത്ത
താളമായിരിക്കാം
പ്രണയിക്കാൻ
തോന്നിപ്പിക്കുന്നത് ?
O
PHONE : 9048531634

Tharakkedilla
ReplyDeleteSuperB!
ReplyDeleteanuvaadam chodikkathe ente facebook wallil copy-paste cheythittundu.