കവിത
അജിത്.കെ.സി
കയ്യാലയിലങ്ങനെ
പച്ചകുത്തിയപോലെ,
സ്കൂളീന്ന് പോരും വഴി
അഷ്ടമനാണത്
അയ്യടാന്ന് കണ്ടെത്തീത്...
കുമ്മായമെങ്ങനെ
പച്ചയായി,
പച്ച മുളച്ചതെന്താ
തലേം താഴ്ത്തി?
ഒരായിരം ചോദ്യചിഹ്നങ്ങൾ
വരിയും നിരയുമായി!
അഷ്ടമനും കൂട്ടരും
ഓരോന്നടർത്തിയെടുത്ത്
അടരാടി,
ചിലർ കബന്ധങ്ങളായി
ചിലർ വീറോടെ മുഷ്ടിയുയർത്തി...
മുമ്പേയടർന്ന നക്ഷത്രം മാത്രം
ചുവന്നു തുടുത്ത് മാനത്ത്!
O
PHONE : 9387177377


No comments:
Post a Comment
Leave your comment