ലെവല്‍ ക്രോസ്
![]() |
ഇടക്കുളങ്ങര ഗോപന് |
വേഗതയുടെ മുന്നില്‍ തടസ്സങ്ങള്‍
മറ്റൊരു വേഗതയ്ക്ക് കടന്നുപോകാന്‍,
അടച്ചിടുന്നുവോ,നമ്മുടെ കാമനകളേയും
ആരു വറുത്തുകുത്തും മുറ്റിയ നമ്മുടെ
പ്രണയവിത്തുകള്‍.
ഒരു പേയ്ക്കാലം
കാറ്റില്ലാത്ത വിശറി വിയര്‍ത്തുപോയി.
മുത്തച്ഛന്‍മാവ് 'പെന്‍ഷനായിട്ട്'
പത്തിരുപതുകൊല്ലമായെന്ന്
കൊഴിഞ്ഞിലകള്‍ മുറുമുറുത്തു.
ആലുംകടവില്‍ ആലില്ലാത്തതിനാല്‍
ആരോടും പറയാതെ കറുത്തവാവ്
കടലില്‍ ബലിതര്‍പ്പണം ചെയ്തു.
ആദിനാട്ടുകാരി കുഞ്ഞാമിന പെഴച്ചുപെറ്റെന്ന്
കവണയേറില്‍ കണ്ണുപോയ
കാവാലിക്കാക്ക.
കള്ളമെന്ന് 'ചക്കിപ്പൂച്ച'.
നൊന്തുപെറ്റ പെണ്ണിന് മന്തുരോഗമെന്ന്
വള്ളിക്കാവിലെ കമ്പോണ്ടറ്.
മാരാരിത്തോട്ടത്ത് 'കാളവണ്ടി കാടുകയറിയത് '
കാവിലെ പുള്ളിന് പുലപ്പേടിമാറ്റാനെന്നും
പുലയാടികള്‍ കുശുമ്പുകുത്തി.
പുറം ചൊറിയാന്‍ അമൃതുവള്ളി മതിയെന്ന്
കാശിത്തുമ്പ കാതിലോതി.
കാര്‍ത്തിക കത്തിച്ച കണ്ണുകളില്‍
കാഴ്ചയില്ലെന്ന് വൈവാഹികപംക്തിയില്‍
കണ്ടതാരാണ് 'നാത്തൂനേ'?
'നിന്റെ തള്ളയാണെടീയമ്മിണി' !
കൈതമുള്ളില്‍ മേല്‍മുണ്ട് 'ഉടക്കിയത്'
കുനിഞ്ഞെടുത്തതും,
താഴെ വീഴാതെ വീണല്ലോ
രണ്ട് താഴികക്കുടങ്ങള്‍.
O
ഫോണ്‍ - 9447479905
very nice one
ReplyDelete