Saturday, July 2, 2011

ആറുമണിപ്പൂക്കൾ

                                              ഒ.അരുൺകുമാർ



രേ ലക്ഷ്യത്തിന്‌ ദിക്കുപാകുമ്പൊഴും
ഒന്നിക്കുവാനാകാത്ത
സമയസൂചികളിൽ
വലിഞ്ഞുനീണ്ട ഒരാറ്‌
നടുനിവർക്കുന്നു.
ചെറുതേൻതുള്ളികളിൽ
പ്രകൃതിയുടെ ഭൂഗോളമിറ്റിച്ച്‌
പൂവന്റെ ഒച്ചയില്ലാതെ
വലിയസൂചിക്കും ചെറിയസൂചിക്കും
സമയമൊന്നുതന്നെയെന്ന്
ആറുമണിപ്പൂക്കൾ.
കഥവിരിഞ്ഞ മുത്തശ്ശിപ്പൂക്കളിൽ
രാപകലുകളുടെ സമയസമാന്തരങ്ങൾ
കൂട്ടിമുട്ടുന്നു.
കാതുകളിൽ
സ്കൂളുവിട്ടോടിവരുന്ന കൂട്ടമണികൾ.
മണിപ്പൂക്കളുടെ ആമോദപ്പാച്ചിൽ.

O

PHONE : 9895414957
o.pullikkanakku@gmail.com





No comments:

Post a Comment

Leave your comment