സങ്.എം.കല്ലട |
ഉപേക്ഷിക്കപ്പെട്ടൊരു
ഊമക്കുഞ്ഞിൻ നിലവിളി
എങ്ങനെയാണ്
എനിക്കുമാത്രം
കേൾക്കുവാനാകുന്നത് ?
ഉറക്കത്തിനും
ഉണർച്ചയ്ക്കുമിടയിലെ
അവ്യക്തതയുടെ നൂൽവഴികടന്ന്
എന്തിനാണവൾ
നിർത്താതെ
കരയുന്നത് ?
അദൃശ്യമായ
ഏതു വിരൽപിടിച്ചാണവൾ
അരികിലേക്ക് വരുന്നത്
കുഞ്ഞുങ്ങളില്ലാത്തവളുടെ
അമ്മമനസ്സുപോലെ
എന്തിനാണുഞാൻ
വിതുമ്പുന്നത്,
ഈ രാത്രിപോലും
അറിയാതെ ?
O
ഫോണ്‍ : 9446227135
ആശപൂർത്തീകരിച്ചൊരുന്മാദത്തിൽ
ReplyDeleteഎല്ലാം മറന്നു ഞ്ഞാൻ മയങ്ങവേ
ആരുടെ സ്പർശമാണെന്നേ ഉണർത്തിയത്.. ??
കൊതി തീരേ പ്രാപിച്ചിട്ടും
കൊതി തീരാതേ ഞാൻ കെട്ടിപ്പിടിച്ചുറങ്ങും
എന്റേ മനമെന്ന കാമിനിയോ ...
അതോ കൂരമ്പായി വന്നെൻ
കറ്ണ്ണത്തേ തുളച്ചൊരീ
കാവ്യമാം ഈരടികളോ.....?????
സങ് എം കല്ലട... നന്നായിരിക്കുന്നു..
basheer sneham mathram
ReplyDelete