![]() |
കെ.കെ.രമാകാന്ത് |
വികലമായ ഓർമ്മകൾക്കും
ചിരിക്കാനറിയാം.
മുറിപ്പല്ലുകൾ കാട്ടി
ഓർമ്മകളുടെ
തീരത്തടിയുന്ന
ശംഖിലും കടലിരമ്പം.
മരക്കൂട്ടങ്ങൾക്കിടയിൽ
ഞാനേകനാണ്.
അവ ചരിത്രം പറയുന്നു.
അന്ന്,
തമ്പ്രാന്റെ
കണ്ണിനു മറയിടാൻ
ഇലയിൽ പൊതിഞ്ഞ്
ചോരയിൽ കുതിർന്ന
ഒരു മുല മതി.
ചേർത്തലക്കാരത്തി നങ്ങേലിക്ക്
ഒറ്റമുലച്ചിയായാൽ മതി.
ഇന്ന്,
എന്റെ കണ്ണിനു മറയിടാൻ
ഇലയിൽ പൊതിഞ്ഞ്
ചോരയിൽ കുതിർന്ന
കണ്ണുതന്നെ വേണം.
എനിക്കന്ധനാകണ്ട
കരം കൊടുക്കാതെ
കണ്ടാൽ മതി.
തുടർച്ച,
കണ്ണുകാണാത്ത
കണ്ണിൽനിന്നും
വെളുത്ത കണ്ണീരൊഴുകി.
അതു കുടിച്ചവർ
കാര്യക്കാരായി
കാഴ്ചക്കാരായി.
കാഴ്ച മങ്ങിയ
കണ്ണിൽ നിന്നും
ഉപ്പുള്ള കണ്ണീരൊഴുകി.
കണ്ണുകാണും
കണ്ണുള്ളവർ
അതു മാത്രം കണ്ടില്ല.
O
PHONE : 9048531634
നല്ല എഴുത്ത് , ഭാവുകങ്ങൾ...
ReplyDeleteഈ നല്ല എഴുത്തിനെ അഭിനന്ദിക്കുന്നു....
ReplyDeleteആശാൻ സ്മാരക പുരസ്കാരം നേടിയ പ്രിയസ്നേഹിതനു അഭിനന്ദനങ്ങള്‍...
kollaam.
ReplyDelete