Saturday, March 3, 2012

കുരുവംശം കുടിവാഴും കുന്നത്തൂർ മലനടകൾ

ലേഖനം
അജിത്‌.കെ.സി
Ajith.KC







             



         ഒരുവേള നമുക്കീ കുന്നു കയറാം. കുന്നിൻനെറുകയിൽ, കറുത്തവന്റെ വേർപ്പുമണ്ണിൽ കരിവേരാഴ്ത്തിയ തണൽക്കുടയ്ക്കു കീഴെ പീഠമേറിയ പ്രതാപിയായ മലവാഴും തേവരെ കണ്ടു മടങ്ങാം...

തേവർ മലനടയപ്പൂപ്പനാണ്. ആശ്രിതവൽസലനായ മൂർത്തി കൗരാവാഗ്രിയനായ ദുര്യോധനനാണ്. വേലയ്ക്കും വേർക്കുന്നവർക്കും കാവലാളായി, വിഷമിക്കുന്നവന് വിളിപ്പുറത്തെത്തി, നോക്കെത്താദൂരത്തോളം ചുരുൾനിവർന്ന സാമ്രാജ്യത്തിനു തീർപ്പാളായി ഗാന്ധാരീ തനയൻ സുയോധനൻ നിറഞ്ഞരുളുകയാണിവിടെ. തേവർനട പെരുവിരുത്തി മലനടയാണ്. കൊല്ലം ജില്ലയുടെ ഉത്തരാതിർത്തിയിലുള്ള കുന്നത്തൂർ താലൂക്കിലെ പോരുവഴിയിലാണ് പെരുവിരുത്തി മലനട.

പോരുവഴി പെരുവിരുത്തി മലനട

മലനടകളെപ്പറ്റി കേട്ടറിവില്ലാത്തവർ വിസ്മയിച്ചേക്കാം - കൗരവർക്കും ക്ഷേത്രങ്ങളോ! അതെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ അസുരനായ മഹാബലി ആരാധിക്കപ്പെടുന്നതുപോലെ എണ്ണമറ്റ മലനടകളിൽ വ്യാസേതിഹാസത്തിലെ പ്രതിനായകരായ കുരുവംശജർ അവരുടെ നന്മകളാൽ ആരാധനാമൂർത്തികളാകുന്നു കുന്നത്തൂരിന്റെ പലഭാഗങ്ങളിലായി.

ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമാണ് പെരുവിരുത്തിയിലേത്. തമസ്സ് (കൗരവരുടെ പതനത്തിനു ശേഷം നാമകരണപ്പെട്ടതെന്ന് വിശ്വാസം) നദീതീരത്തുള്ള, ഉത്തരാഞ്ചലിന്റെ വടക്കു പടിഞ്ഞാറതിർത്തിയിലുള്ള ഓസ് ല വില്ലേജിലാണ് ദുര്യോധനന്റെ മറ്റൊരു പ്രധാനക്ഷേത്രമുള്ളത്.


ഉത്തരാഞ്ചലിലെ ദുര്യോധനക്ഷേത്രം

കൊല്ലം ജില്ലയിൽ തന്നെ ശൂരനാട് വടക്ക് എണ്ണശ്ശേരി മലനടയും കുന്നിരാടത്ത് മലനടയും ദുശ്ശാസനന്റെയും ദുശ്ശളയുടെയും പ്രതാപം പേറുന്ന ക്ഷേത്രങ്ങളാണ്. കൗരവരെക്കൂടാതെ അംഗരാജാവായ കർണ്ണനും മാതുലനായ ശകുനിക്കും പ്രത്യേക ക്ഷേത്രങ്ങളുണ്ട്. ഭീഷ്മർക്കും ദ്രോണർക്കും ആരാധനാലയങ്ങളുണ്ട്. കർണ്ണക്ഷേത്രം പെരുവിരുത്തിയിൽ പ്രിയമിത്രം ദുര്യോധനനടുത്തു തന്നെയെങ്കിൽ സമീപപ്രദേശമായ പുത്തൂരിനടുത്ത മായക്കോടാണ് ശകുനിയെ ആരാധിക്കുന്ന ക്ഷേത്രം.പെരുവിരുത്തി മലനടയിലെ കലശം, വെടിവഴിപാട് തുടങ്ങിയവയ്ക്ക് അവകാശമുള്ള ക്ഷേത്രമാണു കെട്ടുങ്ങൽ. തൂക്കം, കളരിയഭ്യാസം തുടങ്ങിയവയ്ക്ക് അവകാശമുള്ളതും മാതൃസ്ഥാനം (ഗാന്ധാരീ സങ്കല്പം) ഉള്ളതുമായ ഗുരുക്കൾശ്ശേരിൽ മലനടയിൽ നിന്നാണ് ക്ഷേത്രപരികർമ്മിയായ 'ഊരാളി' ഉത്സവനൊയമ്പ് എടുക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വിഭജിക്കപ്പെട്ട്  കടമ്പനാട് വടക്ക് കുണ്ടോം മലനട, പുലിപ്പാറമലയിലെ കുറുമ്പകര മലനട, ഐവർകാല കിഴക്ക് പൂമല മലനട കൂടാതെ നൂറനാട്, താമരക്കുളം, പവിത്രേശ്വരം ഭാഗങ്ങളിലെ മലനടകൾ ഇങ്ങനെ 101 കുന്നുകളിലായി ഒട്ടനവധി മലനടകളുണ്ടെങ്കിലും പ്രതാപം തീരെയില്ലാത്തവയും ക്ഷയോന്മുഖവുമാണ് മിക്കവയും.


എണ്ണശ്ശേരി മലനട

ഒരിക്കൽ, മലനടയിലെ കൗരാവാരാധനയെപ്പറ്റി വിസ്മയിച്ചപ്പോൾ കൂടെയുണ്ടായിരുന്ന സുയോധനഭക്തനും ദുര്യോധനൻ ബസ്സുടമയുമായിരുന്ന ബന്ധു ഒരു കടങ്കഥ പോലെ പറഞ്ഞു; പോരു നടന്ന വഴി പോരുവഴി. പോരിവിടെയാകണം നടന്നത്. വംശവൈരത്തിന്റെ നിണമൊഴുകിയ പോരിന് പേരെന്തും നൽകുക. മഹാഭാരതത്തിന്റെ ഭൂമിക ഉത്തരഭാരതമാണ്. ഹസ്തിനപുരവും കുരുക്ഷേത്രവുമടക്കമുള്ള സ്ഥലനാമങ്ങളും തികച്ചും ഉത്തര*മാണ്. ഇവിടെയുണ്ടായ ഏതെങ്കിലും വംശവൈരമോ സ്പർദ്ധയോ ആകണം കഥയുടെ ഇതിവൃത്തമെന്ന് ശഠിക്കണമെങ്കിൽ ഇതികർത്താവ് ബോധപൂർവ്വം തന്റെ സമീപപ്രദേശങ്ങളെ സ്വീകരിച്ചുവെന്ന് സ്ഥാപിക്കണം. കൗരവ-പാണ്ഡവ കഥയും കുന്നത്തൂരും മലനടകളും തമ്മിലെന്തു ബന്ധമെന്ന് ഇനിയും ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ്... അതെ.

സ്ഥലനാമങ്ങളിൽ ഐവർകാല, ഞാങ്കടവ്, അഞ്ചൽ തുടങ്ങിയവ പാണ്ഡവപക്ഷത്തു ചേരുന്നു. പാണ്ഡവർ വസിച്ചിരുന്നുവെന്ന സൂചനയാണ്‌ ഐവർകാല നൽകുന്നത്. ഐവരുടെ മാർഗ്ഗമദ്ധ്യേ ആറൊഴുക്കിന്റെ വിഘ്നം. "ഞാൻ കടക്കാ"മെന്ന വൃകോദരശബ്ദം പ്രതിദ്ധ്വനിച്ചറിഞ്ഞപ്പോൾ ഞാങ്കടവായെന്നും വിശ്രമവേളയിൽ ഓരോ ആൽമരത്തൈകൾ നട്ടുവെന്നും അഞ്ചാലുകളുടെ നാട് അഞ്ചലായെന്നുമൊക്കെ സ്ഥലപുരാണങ്ങളിൽ വാദമുഖങ്ങളുണ്ട്. കൂടാതെ കുന്നത്തൂർ- ഐവർകാലയിലെ 'കീച്ചപ്പിള്ളിൽ' (കീചകപ്പിള്ളിൽ ലോപിച്ചത്) എന്ന ക്ഷേത്രം ഭീമൻ കീചകനെ വധിച്ചതെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലവുമാണ്.

കീച്ചപ്പിള്ളിൽ ക്ഷേത്രം

കൗരവരിൽ നിന്നാണ് 'കുറവ' സമുദായത്തിന് ആ പേര് സിദ്ധിച്ചതെന്നും പറയപ്പെടുന്നുണ്ട്. പ്രചരിക്കപ്പെട്ട മറ്റൊരു കഥയിൽ, ഇവിടുത്തെ വനങ്ങളിലുണ്ടാവാമെന്നു കരുതി പാണ്ഡവരെ തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തവരായ അവർക്ക് കുറവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും സംപ്രീതനായ കൗരവരാജാവ് 101 ഏക്കർ  നൽകി അനുഗ്രഹിച്ചുവെന്നും സമർത്ഥിക്കപ്പെടുന്നു. കള്ള് മലനടക്ഷേത്രങ്ങളിൽ പ്രസാദവും അഭിഷേകവും വഴിപാടും ആയതിന്റെ കാരണവും ഇതാണത്രേ.

കുന്നത്തൂരും പരിസരപ്രദേശങ്ങളും അവർണ്ണരെന്നും അധ:സ്ഥിതരെന്നും മുദ്രകുത്തപ്പെട്ട സമുദായങ്ങളുടെ വ്യാപനദേശങ്ങളായിരുന്നു. മലനടകളെപ്പോലെ തന്നെ ഇവിടങ്ങളിലേറെയും ഉഗ്രമൂർത്തികളായ ശിവന്റെയും കാളിയുടെയും ക്ഷേത്രങ്ങളാണ്. ബുദ്ധമതത്തിന്റെ പ്രചാരത്തോടെയാണ് ശൈവാരാധന ഇല്ലാതെയായത്. ബുദ്ധമതം കൂടുതൽ പ്രചരിക്കപ്പെട്ടതും ഈ പ്രദേശങ്ങളിലാണ്.  ബുദ്ധമതകേന്ദ്രങ്ങളെയും വിഹാരങ്ങളെയും കുറിക്കുന്ന 'ഊരു' 'പള്ളി' തുടങ്ങിയ പദങ്ങൾ ഇവിടങ്ങളിലെ സ്ഥലനാമങ്ങളിലൊക്കെ ചേർന്ന് കാണപ്പെടുന്നുണ്ട്. ബുദ്ധമതത്തിന്റെ പ്രചാരത്തോടുകൂടി ക്ഷേത്രാചാരങ്ങളും പ്രതിഷ്ഠകളുമൊക്കെ മാറിയതുകൊണ്ടാകണം മലനടകളിൽ പലതും അപ്രത്യക്ഷമായത്.


പോരുവഴി പെരുവിരുത്തി മലനട

മലനടകളെല്ലാം അവർണ്ണരുടെ ആരാധനാ കേന്ദ്രങ്ങളായിരുന്നു. ആ വിഭാഗത്തിൽ ഗണിക്കപ്പെട്ടിരുന്നവരുടെ പിന്മുറക്കാരാണിപ്പോഴും മലനട ക്ഷേത്രാധികാരികളായ 'ഊരാള"ന്മാർ. സമുദായത്തിലെ മുന്നോക്കക്കാരന്റെ ആരാധനാലയങ്ങളിൽ പോകുവാനും അവന്റെ ദൈവങ്ങളെ പ്രതിഷ്ഠിക്കുവാനും ആരാധിക്കുവാനും സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് അവർണ്ണന് ആരാധിക്കുവാനും അവന്റെ ദുരിതങ്ങളിൽ വിളിച്ചപേക്ഷിക്കുവാനും കെട്ടിയ പീഠങ്ങളാവണം ഈ മലനടകൾ.  സവർണ്ണന്റെ ദേവസങ്കല്പങ്ങളെ പുച്ഛിച്ചുടലെടുത്ത ആരാധനാലയങ്ങളുമാകാം ഇവ. അവർണ്ണർക്കും അധ:സ്ഥിതർക്കും ശരണമേകിയിരുന്ന കുരുവംശരാജാവിനോടുള്ള കൂറോ ആര്യാധിനിവേശത്തിലും നഷ്ടപ്പെടാത്ത ദ്രാവിഡത്തനിമയോ ആകണം ശ്രീകോവിലോ വിഗ്രഹമോ വേഷഭൂഷകളോ ഇല്ലാത്ത ഈ മലനടകൾ. പൂജാമൂർത്തികൾക്ക് പെരുവിരുത്തിയിലും എണ്ണശ്ശേരിയിലും കുന്നിരാടത്തുമൊക്കെ പീഠമായി കെട്ടിയുയർത്തിയ തറയും കൽവിളക്കുകളുമാണ് ഉള്ളത്.


ആചാരാനുഷ്ഠാനങ്ങളിലും ഉത്സവങ്ങളിലും മറ്റുക്ഷേത്രങ്ങളോട് വ്യത്യസ്തത പുലർത്തുന്നുവെങ്കിലും ശൈവക്ഷേത്രങ്ങളിലെപ്പോലെ വിഭൂതിയാണ് മലനടകളിലും പ്രസാദം. കള്ളും ചാരായവും കോഴിയും പട്ടും ഒക്കെ പ്രധാന നേർച്ചകളും. മദ്യം ഇക്കാലം നിരോധിക്കപ്പെട്ടു കഴിഞ്ഞു. കന്നുകാലികൾ, ധാന്യങ്ങൾ, വെറ്റില പാക്ക് ഇവയും നേർച്ചാദ്രവ്യങ്ങളാണ്.


കുന്നിരാടത്ത് മലനട ഉത്സവം- കെട്ടുകാളകൾ

പെരുവിരുത്തി മലനടയിലെ കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഉൽസവത്തിന് ഭാരമേറിയ മലക്കുട പേറി, കച്ചയുടുത്ത് ഊരാളൻ തുള്ളി മലയിറങ്ങുമ്പോൾ കെട്ടുകാഴ്ചകൾ നിരക്കുന്നു. എടുപ്പുകുതിരകളും കെട്ടുകാളകളുമാണ് പ്രധാന ഉത്സവക്കാഴ്ചകൾ. ഇവിടുത്തെ മത്സര'ക്കമ്പ'വും ഏറെ പ്രശസ്തമായിരുന്നു. 1990 ലെ വെടിക്കെട്ട് ദുരന്തത്തിനു ശേഷം മത്സരക്കമ്പം നിരോധിക്കപ്പെട്ടു.

പെരുവിരുത്തി മലനട ഉത്സവം - എടുപ്പു കുതിരകൾ

നെൽവയലുകൾക്കു നടുവിലെ കുന്നെടുപ്പിലേക്ക് കെട്ടുകാഴ്ചയുടെ ചട്ടമേന്തി ആർത്തുവിളിക്കുന്ന പണിയാളർക്കുമുന്നിൽ തുറന്ന മനസോടെ മഹാസങ്കൽപ്പമായി ആൽച്ചുവട്ടിലെ പീഠത്തിൽ തേവർ നിറഞ്ഞരുളുമ്പോൾ, കുന്നിറങ്ങവേ മഴമേഘങ്ങളോട് കലഹിച്ചു നിന്നിരുന്ന അരയാലിലകൾ പറഞ്ഞു; ബിംബങ്ങളില്ലാത്ത ദൈവാന്വേഷണം ഇവിടെ തുടങ്ങുന്നു...


*ഉത്തരാഞ്ചലിലെ ദെറാഹ്ഡൂണിലെ രാജാവായിരുന്നു ദുര്യോധനനെന്നും പഞ്ചാബിലെ രാജകുമാരി പാഞ്ചാലിയോടുള്ള സ്പർദ്ധയാണ് മഹാഭാരതകഥയുടെ ഇതിവൃത്തമെന്നും ചില പഠനങ്ങൾ. 

PHOTOS :     SINCERE GRATITUDE TO JAYESH PATHARAM, 
                              RENJU KADAMPANADU & SALINI KEPHA

O


ഫോൺ : +919387177377





71 comments:

  1. പുതിയ അറിവുകൾ. നന്ദി.

    ReplyDelete
    Replies
    1. വായനയ്ക്കു നന്ദി :)

      Delete
    2. 101 മല അമ്പലങ്ങളുടെ ഡീറ്റെയിൽസ് ഉണ്ടോ

      Delete
    3. അറിവുകൾ തരുന്നതിൽ എന്റെ അഭിനന്ദങ്ങൾ

      Delete
  2. Informative & Interesting. Thanks

    ReplyDelete
  3. Ajit, which temple is this? How far away from Kochi? good pictures. Give some information in English/Hindi also. Best wishes for your works.

    ReplyDelete
  4. ശരിക്കും ഹോം വര്‍ക്ക്‌ ചെയ്ത ബ്ലോഗാണിത്

    ReplyDelete
    Replies
    1. വായനയ്ക്കു നന്ദി

      Delete
  5. ശരിക്കും ഹോം വര്‍ക്ക്‌ ചെയ്ത ബ്ലോഗാണിത് നന്നായി........

    ReplyDelete
  6. Thanks all for the valuable comments.
    @ Ravi Kumar Pandey: The article is about the Malanada temples of Kerala.

    Duryodhana, the anti- hero of epic Mahabharata, as the shrine there are two major temples in India. One at Osla Village in Uttarkashi district of Uttarakhand and the other at Poruvazhy (Peruviruthy Malanada) at Kunnathur tehsil, Kollam district of Kerala.

    Not only the Kaurava king Duryodhana but also his brothers alongwith his sister Dussala, uncle Shakuni, Angaraja Karna, Pita mah Bheeshma, guru Drona have dedicated temples (unlike other temples there is no deity) in and around Kollam District.

    The Poruvazhi Peruviruthi Malanada temple is located near Adoor, if travels from Kochi via M C Road and nearby of Kayamkulam if travels via N H 47. Aprox 120 Kms. Festival of Peruviruthi Malanada, “Malakkuda Maholsavam” is on 23 March 12... regards

    ReplyDelete
  7. സ്ഥലപുരാണങ്ങളുടെ വിശദീകരണം അതിശയമായിരുന്നു.
    ഒരുപാട് സന്തോഷം തോന്നി...
    "സവർണ്ണന്റെ ദേവസങ്കല്പങ്ങളെ പുച്ഛിച്ചുടലെടുത്ത
    ആരാധനാലയങ്ങളുമാകാം ഇവ."
    വളരെ അർഥവത്താണു ലേഖകന്റെ ഈ വാചകം....
    ഈ ചരിത്രങ്ങൾ അന്വേഷിച്ചാൽ ചെല്ലുന്നത് ഇതിഹാസത്തിന്റെ
    പ്രസക്തവും അപ്രസക്തവുമായ ഏടുകളിലേക്കുതന്നെയാണു.
    ഇത്തരം മൺ മറഞ്ഞുകൊണ്ടിരിക്കുന്ന ചരിത്രങ്ങളെ
    ലേഖനമാക്കിയതിനു വളരെ നന്ദി.
    ആശംസകൾ.... മി.അജിത്.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി, സന്തോഷം... ശബ്ന അഭിലാഷ്.

      Delete
  8. വായിച്ചു. ഒരു പാട് കഷ്ടപ്പെട്ടു അല്ലെ ഇങ്ങനെ ഒരു വിജ്ഞാനപ്രദമായ ലേഖനം ഉണ്ടാക്കാന്‍. ആശംസകള്‍.

    ReplyDelete
    Replies
    1. അറിവടുക്കുവാൻ പലരും സഹായിച്ചു. ഓരോരുത്തരെയും സ്മരിക്കുന്നു. നന്ദി.

      Delete
  9. കൊള്ളാം അജിത്തേ ഇതു നന്നായി വിശകലനം ചെയ്യപ്പെടേണ്ട ഒരു പോസ്ടാനല്ലോ, വിശദാംശങ്ങള്‍ ശേഘരിച്ചതിനു പ്രത്യേക അഭിനന്ദനങ്ങള്‍.
    പിന്നെ എനിക്കറിയാവുന്ന ഒരു കാര്യം പറയാം. ഞങ്ങളുടെ കുട്ടനാട് എന്നത് "ചുട്ടനാട്" എന്നാ പേരില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതാന് എന്നൊരു പറച്ചിലുണ്ട്. അരക്കില്ലം ചുട്ടു പാണ്ഡവരെ കൊല്ലാന്‍ നോക്കിയപ്പോളോ മറ്റോ കാട്ടുതീ പടര്‍ന്നു നിബിഡ വനമായിരുന്ന ഒരു പ്രദേശം മുഴുവന്‍ ചുട്ടുപോയതിനാല്‍ ആയ പേരും അവിടുത്തെ മണ്ണ്(ചെളി) കറുത്തനിറവും ഉള്ളതായി!

    ReplyDelete
    Replies
    1. "ചുട്ടനാട്" - പുതിയ അറിവ്. നന്ദി, സുഹൃത്തെ.

      Delete
  10. റഹിം നാലുതുണ്ടിൽMarch 4, 2012 at 6:46 PM

    ചരിത്രവും ഐതീഹ്യവുമായി എത്ര അറിവുകൾ.
    ഇത്തരം രചനകൾ ബ്ലോഗ് സാഹിത്യത്തിനു ഒരു മുതൽക്കൂട്ടാണ്.
    ആശംസകൾ.

    ReplyDelete
  11. അറിവ് പകരുന്ന ചരിത്ര പുനര്‍വായന .. അനവധി വിവരങ്ങള്‍ സൂക്ഷ്മായി അപഗ്രഥിച്ചിരിക്കുന്നു .. അഭിനന്താര്‍ഹാമായ അറിവ് പങ്കിടല്‍ . നന്ദി .

    ReplyDelete
    Replies
    1. ചരിത്രം ഇനിയും എങ്ങും എത്താതെ... നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  12. ലനട ഒരു ദുര്യോധന ക്ഷേത്രമല്ല.പ്രതിഷ്ട് ദുര്യോധനനുമല്ല.പണ്ട് നമ്മുടെ നാട്ടിൽ മാവരതം നിഴൽ കുത്ത് പാട്ട് എന്ന ഒരു ആഭിചാരക്രിയ നിലവിലുണ്ടായിരുന്നു.പരംബരയായി വേലൻ സമുദായത്തിൽ പെട്ടവരാണു അത് ചെയ്തു വന്നിരുന്നത്.മാവരതം എന്നാൽ മഹാഭാരതം.മഹാഭാരതത്തിൽ പാണ്ഡവന്മാരെ നിഴൽ കുത്തി കൊല്ലുന്നതിനായി ദുര്യോധനൻ തീരുമാനിച്ഛു.ഇതിനായി ഭാരതമലയൻ എന്ന മഹാമാന്ത്രികനെ ദുര്യോധനൻ ഹസ്തിനപുരത്തേക്കു വരുത്തി ചുമതലപ്പെടുത്തി.എന്നാൽ മലയൻ സമ്മതിച്ചില്ല.തുടർന്നു പാവത്തിനെ ഭീഷണിപ്പെടുത്തി ദുരാചാരം ചെയ്യിപ്പിചു.ഈ ഭാരതമലയൻ മലനടക്കാരനായിരുന്നു.ഇദേഹം സമാധിയായ സ്തലമാണു മലനട ദേവസ്താനം.ഇദേഹത്തിന്റെ പേരു ദുര്യ്യോധനൻ എന്നായിരുന്നു.ഇപ്പോഴും റവന്യു രേഖകളിൽ മലനടയിലും പരിസരപ്രദേശങളിലേയും വസ്തുക്കളുടെ മുൻ പട്ടയങൾ മിക്കവയും ദുര്യോധനപട്ടയങളാനു.മഹാമാന്ത്രികനായ ഇദേഹതിനു അന്നത്തെ രാജാവു ടാരാളം വസ്തുക്കൾ കരമൊഴിവായി നൽകിയിരുന്നു.ഇദേഹം ഈ പ്രദേശത്തെ പ്രാദേശിക രാജാവു കൂടിയായിരുന്നു.പുള്ളിയുടെ കൊട്ടാരവും മടും ഇപ്പോഴും മലനടയിൽ ഉണ്ട്.പന്ത്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന പോലുള്ള അപൂർവ്വ ആചാരങളും മലനടയിലെ സവിശേഷതകളാണു.ഇതിനെ ഇതിവ്രത്തമാക്കി കരുനാഗപ്പള്ളി സ്വദേശിയായ ശ്രീ പന്നിശ്ശേരി നാണുപിള്ള രചിച്ഛ നിഴൽകുത്തൂ എന്ന ആട്ടകത കേരളത്തിൽ ഏറ്റവും പ്രചാരമുള്ള ഒരു കധകളിയാണു.ഒരു വർഷം നളചരിതം കഴിഞാൽ ഏട്ടവും കൂടുതൽ വേദികളിൽ കളിക്ക്ക്കുന്നതുംനിഴൽകുത്ത് ആണു(ഈ കഴിഞ വർഷത്തെ കണക്കാണു).മാവരതം നിഴൽകുത്ത് പാട് പാടി പശുവിന്റേയും,തെങിനു അസുഖം മാട്ടുന്നതിനും മട്ടുമായി പാവുമ്പ എന്ന സ്ത്തലഠുള്ള ഒരു വേലൻ ഒരു പത്തു വർഷം മുൻപു വരെ നമ്മുടെ നാട്ടിലൊക്കെ വരുന്നത് ഞാൻ ഓർക്കുന്നു

    ReplyDelete
    Replies
    1. 1. ഐതീഹ്യങ്ങളും പ്രചരിക്കപ്പെട്ട കഥകളും അടിവരയിടുവാനുള്ള ആധികാരികത ഇല്ലെങ്കിലും മലനടകൾ ഇന്നു കൗരവക്ഷേത്രങ്ങൾ തന്നെ. പെരുവിരുത്തി മലനടയിൽ 'മല(നട)യപ്പൂപ്പൻ' ആയി ആരാധിക്കപ്പെടുന്നത് ഇന്ന് ദുര്യോധനനും.

      2. ബുദ്ധമതത്തിന്റെ പ്രചാരം ആരാധനാസങ്കൽപ്പങ്ങളെ മാറ്റിമറിച്ചുവെന്ന് സൂചനകൾ ലഭ്യമാണ്. ഉദാ: കേരളത്തിലെ പ്രധാന അഞ്ചു ശാസ്താക്ഷേത്രങ്ങളിൽ ഒന്നായ കുന്നത്തൂർ-ശാസ്താംകോട്ട ധർമ്മശാറസ്താക്ഷേത്രത്തിൽ ശൈവാരാധനയായിരുന്നു മുമ്പ് നിലനിന്നിരുന്നത് എന്ന് ദേവപ്രശ്നങ്ങളിൽ പറയപ്പെട്ടിട്ടുണ്ട്. 'ശാസ്താംകോട്ടയപ്പൂപ്പൻ' എന്ന് വാഴ്ത്തപ്പെടുന്നതിനു പിന്നിലെ കഥ അറിവില്ല; 'ചാത്തന്റെ കോട്ട' ശാസ്താംകോട്ടയായതാവാമെന്ന് വാദത്തിലെ ശരിയും ശരികേടുകളും.

      3. മാവരതം നിഴൽക്കുത്ത് കഥ ഇന്നും ആടപ്പെടാറുണ്ട് പെരുവിരുത്തിയിൽ - ദുര്യോധനസംബന്ധി ആയതിനാൽ. 'പള്ളിപ്പാന' പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടത്തപ്പെടാറുള്ള ദോഷപൂജകളും വിവിധ ബലികളും അടങ്ങുന്ന ഒരാചാരമാണ്. 'വേള'സമുദായക്കാരാണ് ഇവ ചെയ്യുന്നത്. അസുരദോഷങ്ങളകറ്റുവാൻ മഹാവിഷ്ണുവിന്റെ അഭ്യർത്ഥനപ്രകാരം പരമശിവനും പാർവ്വതിയും വേളന്മാരായി അവതരിച്ചതാണിതിനു പിന്നിലെ സൂചിതകഥ.

      4. റവന്യൂ രേഖകളിൽ ദുര്യോധനപട്ടയങ്ങളാണ് ഈ സ്ഥലങ്ങൾ. ആതിഥ്യതൃപ്തിയിൽ കൗരവരാജാവ് കടുത്താശ്ശേരി കുറവ രാജ്ഞിക്ക് (ക്ഷേത്രപരികർമ്മി 'ഊരാളൻ' ഇവരുടെ പിന്മുറക്കാരാണ്.)പ്രത്യുപകാരമായി ദാനം ചെയ്ത ഭൂമിയാണെന്നു കഥാസൂചന.

      5. സിദ്ധന്റെ സമാധിസ്ഥാനവും മറ്റനേകം ഉപക്ഷേത്രങ്ങളും അറിയപ്പെടാത്ത കഥകളുമായി നിലനിൽക്കുന്നു. വേണ്ടത്ര പ്രചരിക്കപ്പെടാത്ത ഈ കഥയും മലനടയുടെ ഐതീഹ്യാന്വേഷികൾക്കു മുന്നിൽ നമുക്ക് അവതരിപ്പിക്കാ. അല്ലെന്നും ആണെന്നും തീർപ്പ് കൽപ്പിക്കാതെ തന്നെ.

      6. ഈ ലേഖനത്തിൽ എഴുതിയതു പോലെ പണിയാളരുടെ ഭൂമിയിൽ "ബിംബങ്ങളില്ലാത്ത ദൈവാന്വേഷണം ഇവിടെ തുടങ്ങ"ട്ടെ... അന്വേഷണങ്ങൾക്കൊടുവിൽ 'തൂണിലും തുരുമ്പിലും ദൈവ'മുണ്ടെന്നും 'പ്രകൃതി തന്നെ ദൈവ'മെന്നും പ്രകൃതി 'തത്വമസി'യെന്ന് തിരികെയും പറഞ്ഞുവെന്നും വരാം...

      Delete
  13. ഒരുവേള നമുക്കീ കുന്നു കയറാം. കുന്നിൻനെറുകയിൽ, കറുത്തവന്റെ വേർപ്പുമണ്ണിൽ കരിവേരാഴ്ത്തിയ തണൽക്കുടയ്ക്കു കീഴെ പീഠമേറിയ പ്രതാപിയായ മലവാഴും തേവരെ കണ്ടു മടങ്ങാം...
    ഐതീഹ്യവും നാട്ടറിവുകളും സമന്ന്യയിപ്പിച്ചു ഒരു നാടിന്‍റെ ചരിത്രം അത്ഭുതകരമാംവണ്ണം രചിച്ചിരിക്കുന്നു...അഭിനന്ദനങള്‍...അജിത്‌.
    Koya Kutty.

    ReplyDelete
    Replies
    1. വായനയുടെ സുകൃതം... നന്ദി, അഭിപ്രായത്തിനും.

      Delete
  14. Good Article. Sharing to my wall... Thanks & Wishes.

    ReplyDelete
    Replies
    1. Kunniradaththu Malanadayude Kurachu Festival photos njan ente FB wallil share cheythittundu. Ente peril click cheythal ente wallil kanavunnathanu. Allenkil ee linkilum undu. http://www.facebook.com/media/set/?set=a.2656415499866.2102466.1540203974&type=3

      Delete
  15. ദുര്യോധനനു ക്ഷേത്രം ഉണ്ടെന്നു കേട്ടിട്ടുണ്ടായിരുന്നു.1990 ലെ വെടിക്കെട്ട് ദുരന്തത്തിന്‍റെ വാര്ത്തയിലൂടെ ആണ് അതറിഞ്ഞത്.
    അറിവുകള്‍ തരുന്ന ഈ പോസ്റ്റിനു നന്ദി.

    ReplyDelete
    Replies
    1. കുട്ടിക്കാലത്ത് ആ അപകടത്തെ നേരിൽ കണ്ടവർ പറയുന്നത് കേട്ട് നടുങ്ങിയിട്ടുണ്ട്... പേരെടുത്ത വെടിക്കെട്ടുകാർ, മൃതദേഹം പോലുമാകാതെ അപ്രത്യക്ഷരായി ആ തീച്ചൂളയിൽ...

      Delete
  16. അജിത്ത് നന്നായി എന്നല്ല .. വളരെ നന്നായി .. നമ്മുടെ നാട്ടറിവുകൾ മറ്റുള്ളവരിലേക്ക് പകരാൻ ഈ ഉദ്യമം ഉപകരിച്ചു അനന്യമായ അവതരണ ചാരുത വായിച്ചറിയുന്നു.. പറയാതെ പോയ ഒരു കാര്യം ഞാൻ കൂട്ടിച്ചേർക്കാം മലനട ഉൽസവ ദിവസം കെട്ടുകാഴ്ചകാണാൻ മലയപ്പുപ്പൻ കുന്നിറങ്ങുന്നത് ഒറ്റക്കാലിൽ തുള്ളിയാണ് മണിക്കൂറുകളോളം ചെളിനിറഞ്ഞ പാടത്ത് ഒറ്റക്കാലിൽ തുള്ളി നിൽക്കുന്ന തൊണ്ണൂറുകാരൻ എനിക്ക് അൽഭുതമായിരുന്നു.ഒരു കാര്യം കൂടി ഇപ്പോഴത്തെ മലനട ഊരാളിയുടെ മകൾ എന്റെ സഹപ്രവർത്തകയാണ് ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ് ഇവിടെ പങ്ക് വയ്ക്കാം

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ... വിസ്മയം തന്നെ ആ അറിവും. തീർച്ചയായും, മലനടയെപ്പറ്റി കൂടുതൽ വിവരങ്ങൾ പങ്കു വയ്ക്കുക.

      Delete
  17. പുതിയ അറിവ് ..താങ്ക്സ്

    ReplyDelete
    Replies
    1. വായനയ്ക്കു നന്ദി....

      Delete
  18. വളരെ നന്നായി പഠിചെഴുതിയ ലേഖനം .
    പുതിയ അറിവുകള്‍ക്ക് നന്ദി

    ReplyDelete
    Replies
    1. വായനയ്ക്കു നന്ദി....

      Delete
  19. ബിംബങ്ങളില്ലാത്ത ദൈവാന്വോഷണം...
    കേരളത്തില്‍ കൌരവക്ഷേത്രമുണ്ടെന്നുള്ളത് ഒരു പുതിയ അറിവാണ്. മഹാഭാരതത്തിനു കേരളവുമായി എന്തോ ബന്ധമുണ്ടെന്നുള്ളത് ഉറപ്പാണ്. വനവാസ കാലത്ത് പാണ്ഡവര്‍ കേരളത്തില്‍ വന്നിരുന്നു. എന്നാല്‍ കൌരവരും കേരളവുമായി ബന്ധപ്പെട്ടിരുന്നു എന്ന് ലേഖനം വായിച്ചപ്പോള്‍ മനസ്സിലായി. യഥാര്‍ത്ഥത്തില്‍ ഇത്തരം ക്ഷേത്ര പുരാണങ്ങളും ഐതിഹ്യങ്ങളും ഇഴപിരിച്ചു പഠന വിധേയമാക്കിയാല്‍ കേരളത്തിന്റെ പുരാതന ചരിത്രം രൂപപ്പെടുത്താന്‍ കഴിയും... ലേഖനം പരമാവധി ആധികാരികമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനീയം. ഇനിയും പ്രതീക്ഷിക്കുന്നു...

    ReplyDelete
    Replies
    1. അതെ, സുഹൃത്തെ... നമുക്കു അറിവുകൾ ശേഖരിക്കാം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

      Delete
  20. ajith,
    Gaveshanam onnukoodi indepth akki labhyamaya ella kathakalum samaharichal kollathinte pandava kaurava paramparyam poornamayi anavaranam cheyyunna oru book thanne ezhuthikkoode?

    Ravivarma Thampuran

    ReplyDelete
    Replies
    1. Varma sir..... Book aakkanulla sramangal thudangunnu.

      Delete
  21. അമ്പലങ്ങൾക്കും പള്ളികൾക്കും നല്ല മാർക്കറ്റ് വാല്യു ഉണ്ട്. പ്രയോജനപ്പെടുത്തുന്നവർ വിജയിക്കുന്നു. ചിലരുടെ മത വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രയോഗങ്ങളും കണ്ടു. ഏതായാലും ഭാഷ കൊള്ളാം. അതുകൊണ്ട് ലേഖനം ഇഷ്ടപ്പെടുന്നു. തുടർന്നും എഴുതുക.

    ReplyDelete
    Replies
    1. അമ്പലങ്ങളും പള്ളികളും നമുക്ക് കേവലം ആരാധനാലയങ്ങൾ മാത്രമായിരുന്നില്ല. നമ്മുടെ സാമൂഹിക-സാംസ്ക്കാരിക പുരോഗതിയുടെ കളിത്തൊട്ടിലുകൾ കൂടി ആയിരുന്നു. ഐതീഹ്യങ്ങളും ചരിത്രങ്ങളും അന്വേഷിച്ചതും ആ മുൻ ധാരണയോടു കൂടി മാത്രം. ആരുടെയും മത വിശ്വാസങ്ങളെ വ്രണപ്പെടുത്തുവാൻ ശ്രമിച്ചിട്ടില്ല. ഇനി, ഓരോരുത്തർക്കും മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നതിനു ഉള്ളതു പോലെ അതിനെ വിമർശിക്കുവാനും സ്വാതന്ത്ര്യം ഉണ്ടെന്നു കരുതാവുന്നതുമാണു. ഒരു വാക്കിലോ വരിയിലോ വ്രണപ്പെടുന്നുവെങ്കിൽ വിശ്വാസത്തിന്റെ ബലഹീനതയ്ക്കാണ് ചികിത്സയോ ആത്മപരിശോധനയോ വേണ്ടതു. ഏതെങ്കിലും ഐതീഹ്യത്തെയോ കഥയെയോ പുകഴ്ത്തണമെന്നോ മറ്റെന്തെങ്കിലും ഇകഴ്ത്തണമെന്നോ അജണ്ടയില്ലതാനും. വാക്കുകളിൽ തെറ്റിദ്ധരിക്കുന്നുവെങ്കിൽ ഭാഷാന്യൂനതയായി കാണണമെന്നഭ്യർത്ഥന. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

      Delete
  22. എന്റെ ഗ്രാമത്തിന് അത്ര ദൂരെയല്ലാത്ത പോരുവഴിയും മലനടയും ... മലനാട ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തി ദുര്യോധനന്‍ ആണെന്ന് കേട്ടറിവുണ്ട് ..ആ വഴി പലപ്പോഴും യാത്ര ചെതിട്ടുണ്ടെങ്കിലും ആ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായില്ല ..1990ല്‍ മല്‍സര വെടിക്കെട്ട്‌ കാണാന്‍ പോകണമെന്നുറച്ചപ്പോള്‍ പെയ്ത ചെറിയ മഴയാണ് ഞങ്ങളെ അതില്‍ നിന്നും പിന്‍തിരിപ്പിച്ചത് ..ശേഷം കേട്ട വാര്‍ത്ത അതി ദാരുണവും ആയി ...ഐതീഹ്യങ്ങളുടെ നിഴല്‍പറ്റി അന്വേഷിച്ചറിഞ്ഞ കാര്യങ്ങള്‍ അര്‍ത്ഥവത്തായി ..നമ്മുടെ നാട്ടിലെ പലക്ഷേത്രങ്ങളും അതിന്റെ പേരുകളും പൊരുളുകളും പാണ്ഡവരും കൌരവരും ഇവിടെ എത്തപ്പെട്ടിട്ടുണ്ടാവും എന്ന് സൂചിപ്പിക്കുന്നു ...ചെങ്ങന്നൂരിനടുത്ത പാണ്ഡവന്‍പാറയും ..പാണ്ഡവരാല്‍ പ്രദിഷ്ട നടത്തപ്പെട്ട ക്ഷേത്രങ്ങളും ഇതിനു സാധൂകരണം നല്‍കുന്നു (ചെങ്ങന്നൂരിലെ തൃചിറ്റാറ്റ്... ചെങ്ങന്നൂരിലെ തൃപുലിയൂര്‍ ...തിരുവാറന്‍മുള....ചങ്ങനാശേരിയിലെ തൃകൊടിത്താനം..തരുവന്മണ്ടൂര്‍ ..ഈ അഞ്ചു മഹാദേവ ക്ഷേത്രങ്ങള്‍)........) ) മലനടയെ പറ്റിയും സ്ഥലനാമങ്ങള്‍ ഉണ്ടായ ഐതീഹ്യവും അതില്‍ നിന്നും താങ്കള്‍ നടത്തിയ പഠനവും അന്വേഷണവും ഞങ്ങള്‍ക്ക് അറിവുകള്‍ പകര്‍ന്നു തരുന്നതിനുതകി ... താങ്കളുടെ വളരെ മനോഹരമായ അവതരണ ശൈലിയും ..ഭാഷാപ്രയോഗവും ഈ ലേഖനത്തിനു മാറ്റുകൂട്ടി .....ശ്രീ.അജിത്തിന് അനുമോദനങ്ങള്‍

    ReplyDelete
    Replies
    1. ചെങ്ങന്നൂരിനടുത്ത പാണ്ഡവന്‍പാറയും ..പാണ്ഡവരാല്‍ പ്രതിഷ്ഠ നടത്തപ്പെട്ട ക്ഷേത്രങ്ങളും ഇതിനു സാധൂകരണം നല്‍കുന്നു (ചെങ്ങന്നൂരിലെ തൃച്ചിറ്റാറ്റ്... ചെങ്ങന്നൂരിലെ തൃപ്പുലിയൂര്‍ ...തിരുവാറന്‍മുള....ചങ്ങനാശേരിയിലെ തൃക്കൊടിത്താനം..തരുവന്മണ്ടൂര്‍ ..ഈ അഞ്ചു മഹാദേവ ക്ഷേത്രങ്ങള്‍)........ അതെ, കൂടുതൽ വിവരങ്ങൾ ചേർക്കുമല്ലോ...

      Delete
    2. തീർഥയാത്ര എന്ന എന്റെ ബ്ലോഗിലെ പുതിയ നാല് പോസ്റ്റുകളിൽ (പഴയ പോസ്റ്റുകൾ ആണ് കഴിഞ്ഞ ദിവസം എഡിറ്റ്‌ ചെയ്തു റീ പോസ്റ്റ്‌ ചെയ്തു) താങ്കൾ പറയുന്ന ക്ഷേത്രങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ട് വായിച്ചു വേണ്ട മാർഗ നിർദേശങ്ങൾ നൽകാമോ.
      http://sarasvm.blogspot.in/

      Delete
    3. Blog not found

      Sorry, the blog you were looking for does not exist. However, the name sarasvm is available to register!

      Delete
  23. പുതിയ അറിവുകള്‍ പകര്‍ന്നു തന്ന ലേഖനം ..
    വിവരങ്ങള്‍ അടുക്കും ചിട്ടയോടും കൂടെ ചേര്‍ത്തു വെച്ചുള്ള എഴുത്ത് നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

      Delete
  24. കേളിക്കൊട്ടില്‍ ..ആദ്യമായാണ് വരുന്നത് ....നന്നായി അവതരിപ്പിച്ചു ...പുതിയ വിവരങ്ങള്‍ തന്നതിന് നന്ദി ..സമയം കിട്ടുമ്പോള്‍ തിരയില്‍ സന്ദര്‍ശിക്കുക

    ReplyDelete
  25. തീര്‍ച്ചയായും വളരെ വിജ്ഞാനപ്രഥമായ അറിവുകള്‍ നല്‍കുന്ന ഒരു പോസ്റ്റു തന്നെയാണിത്..അഭിനന്ദനങ്ങള്‍.പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഇത്തരം അറിവുകള്‍ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തുക തന്നെ വേണം..

    ReplyDelete
    Replies
    1. സുഹൃത്തെ, വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

      Delete
  26. മലനടയുടെ ആധികാരികതയിലേക്ക് പോകുമ്പോള്‍ നമ്മള്‍ ഇന്ന് നിലനില്‍ക്കുന്ന തെളിവുകള്‍ കു‌ടി പരിഗണിക്കേണ്ടതുണ്ട് .മലനട ക്ഷേത്രത്തിന്റെ മൂലസ്ഥാനം ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായി ഇന്നും നിലനില്‍ക്കുന്നുണ്ട് .അവിടെ ഒരു തറവാട് വിടും .ഇത് ഞാന്‍ പ്രതിപാദിച്ച ദുര്യോധനന്‍ എന്നാ മന്ത്രവാദിയുടെത് ആണെന്ന് പഴമക്കാര്‍ പറയാറുണ്ട് .അദ്ധേഹത്തിന്റെ ചായാ ചിത്രം .പന ഓലയില്‍ വരച്ചത് അവിടെ ലഭ്യം ആണ് .

    ReplyDelete
  27. വിവാഹത്തോടെ ആ നാടിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു.അതുപോലെ വളരെ മനോഹരമായ ശൈലിയില്‍ ലളിതമായി അവതരിപ്പിച്ച അജിത് നല്ലൊരു പ്രശംസ അര്‍ഹിക്കുന്നു.ഇനിയും ഇതുപോലെ വിഞ്ജാനപ്രദമായ..,ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.നന്ദി.

    ReplyDelete
  28. പുത്തൂരിനടുത്തു ആറ്റുവശ്ശേരി എന്നൊരു സ്ഥലമുണ്ട്.ഇത് കൌരവരുമായി ബന്ധപെട്ട നൂറ്റുവശ്ശേരി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

    ReplyDelete
  29. നന്നായിട്ടുണ്ടളിയാ, ആശംസകള്‍ !

    ReplyDelete
  30. nice effort i wish to publish my documentation about malanada..soon

    ReplyDelete
  31. ഈ ബ്ലോഗിൽ നിന്ന് കുറച്ചു വിവരങ്ങൾ താങ്കളുടെ സമ്മതമില്ലാതെ തീർഥയാത്ര എന്ന എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിലെയ്ക്ക് എടുത്തിട്ടുണ്ട് സദയം ക്ഷമിക്കുക.
    http://sarasvm.blogspot.in/

    ReplyDelete
    Replies
    1. അറിവുകൾ പകർന്നു നൽകേണ്ടവ തന്നെ. ഈ ബ്ലോഗിന്റെ ലിങ്കും കൊടുത്തേക്കുക.

      Delete
  32. ഭാഷ. ആര്‍ത്തുപെയ്യുന്ന മഴ പോലെ. കൈലാസക്കാരന്‍റെ ചവിട്ടുശക്തിയും. ഗംഭീരം

    ReplyDelete
    Replies
    1. വായനയുടെ സുകൃതം. അക്ഷരസ്നേഹം.

      Delete
  33. 24 വര്‍ഷം മുന്‍പ് ഞാന്‍ കേട്ടതാണ് മലനടയെ പറ്റി. പിന്നീട് ഇപ്പോഴാണ് ഞാന്‍ ആധികാരികമായി അറിയുന്നത്.നന്ദി

    ReplyDelete
  34. Ajitheta, Malanadayekurichu ariyanamennu aagrahicha karyangalanu ee blogiloode kittiyathu...valare hrudyamaya vivaranam..iniyum itharam arivukal segharikanum...adwadyakaramaya..bhashayil avatharippikkanum..angayude thoolikakku kazhiyatte ennasamsikkunnu. .thanks...

    ReplyDelete
  35. Ajitheta, Malanadayekurichu ariyanamennu aagrahicha karyangalanu ee blogiloode kittiyathu...valare hrudyamaya vivaranam..iniyum itharam arivukal segharikanum...adwadyakaramaya..bhashayil avatharippikkanum..angayude thoolikakku kazhiyatte ennasamsikkunnu. .thanks...

    ReplyDelete
    Replies
    1. Roopesh, athmarthayulla vaakkukale oppam karuthunnu- thudarnnulla yathraykk oorjjamayi...

      Delete
  36. Congrates, u did a true attempt

    ReplyDelete

Leave your comment