അരുണ്‍.എസ്.കാളിശ്ശേരി |
തീ പറക്കുമൊരുച്ചയ്ക്ക്
നീ പറയുകയായിരുന്നു.....
ഇപ്പോഴത്തെ പിരിയന്‍മുളകിനു
കടും ചെമപ്പിത്തിരി കൂടുതലെന്ന്...
എരിവും..
എന്നില്‍ ഒരു കടന്നല്‍ക്കൂട്ടം
കുത്തിനുളയുന്നു.
ഇനി നേരത്തോടു നേരം
നീറ്റലാണ്- നീറ്റലാണ്
ഉറവിടമില്ലത്തൊരു...
കരിഞ്ഞ മുളകിന്‍റെ മണം
എന്‍റെ മൂക്കിന്‍തുമ്പിലൂടെ
പുളഞ്ഞു കയറുന്നു.
അന്ന് ഞാനൊരു കാമുകനായിരുന്നു.
കാമം മുഖത്തൊളിപ്പിച്ചവന്‍.
ജാരനാവാന്‍ അധികനാള്‍
വേണ്ടി വരില്ല!
നിന്നിലേക്ക് പാദമുദ്രകളില്ലാതെ
നടക്കേണ്ട ദിനങ്ങളെനിക്കറിയാം.
* *
phone-9388516033
kazhichu kazhichu erivu ariyatheyilla.
ReplyDeleteoduvil alsar pidichapolanu piriyan mulakinte nigoodamaya chiri njan kandath.
kootukara, pachamulak thedi pokoo, athil aalkaliyund.
piriyan mulakinu kshara gunam, athu ninte kudal kariyikum.