Saturday, October 22, 2011

നീ പറഞ്ഞിരുന്നു...

അനൂപ്‌.എസ്‌













ദ്യം നമ്മൾ
കൈമാറിയിരുന്നത്‌
ചുവന്ന പൂക്കളായിരുന്നു
ചുവപ്പ്‌
എന്റെയും നിന്റെയും
സ്വപ്നങ്ങളുടെ
നിറമാണെന്ന്...


ഒരിക്കൽ നീ
കുറേ മഞ്ഞപ്പൂക്കൾ തന്നു.
വിരഹത്തിന്റെ
നാളുകൾ
നിലാവിനെപ്പോലും
മഞ്ഞയാക്കുന്നുവെന്ന്...


ഞാൻ തനിച്ചായ
പാതവക്കിൽ നിറയെ
വാകപൂത്തിരുന്നു.
വേർപിരിയലിന്റെ ശൂന്യതയ്ക്കും
അഗ്നിയുറങ്ങുന്ന വാകമരത്തിനും
ഏതോ ബന്ധമുണ്ടെന്ന്...


ഒരു
ചാറ്റൽമഴയത്ത്‌,
ആളൊഴിഞ്ഞ
കല്ലറയിൽ
നീ വെച്ചിട്ടുപോയ
പൂക്കൾ ഞാൻ കണ്ടു.


നീ പറഞ്ഞിരുന്നു...
നമ്മൾ മരിച്ചാലും
വർണ്ണമേഘങ്ങളിൽ ചേക്കേറി
വർഷാന്തരങ്ങളിൽ
എവിടെയോ
നീലക്കുറിഞ്ഞികളായി പൂക്കുമെന്ന്...


O

  PHONE : 9846113357


2 comments:

  1. പ്രണയത്തിനും ഓര്‍മകള്‍ക്കും പൂക്കളും വര്‍ണങ്ങളും ശൂഭാകൂട്ടുന്നു ...ആശംസകള്‍

    ReplyDelete

Leave your comment