കവിത
ഇടക്കുളങ്ങര ഗോപൻ
ഓരോ വിയർപ്പിലും ഒട്ടിയൊട്ടി
ഒരോ തുടിപ്പിലും പറ്റിപ്പറ്റി
ചികുരത്തെരുവിൽ രമിച്ചുവശായി
നിലാവേ,
നീ ഏതു രാത്രിയിലാണ്
പുൽകാൻ കൈകളുയർത്തിയത്?
തുടുത്തുചുവന്ന ചുണ്ട്
പിറുപിറുത്തത്?
രതിയുടെയൊടുവിൽ കൂപ്പുകുത്തിവീണ
നിശ്വാസത്തോർച്ചയിൽ
വലിച്ചുപിഴുതെടുത്ത കാമക്കടൽ
വികാരവിരക്തിയുടെ നേർരേഖ വരയ്ക്കുന്നു.
ഓളം നിലച്ച തടാകം
കാറ്റിനെത്തിരയും പോലെ
മൗനം ഓർമകളുടെ വിലാപഗാനം പാടുന്നു.
പതുക്കെപ്പതുക്കെ
ഒരു പരിരംഭണത്തിന്റെ
കലാശം കൊട്ടി കാറ്റ്.
അപ്പോൾ പാവുമുണ്ടുടുത്ത ഒരു പകൽ
രാത്രിയെ വിഴുങ്ങുക തന്നെ ചെയ്തു!
O
hrhrhrhrhrhrhrhrhrhrhrhrhrhrhrhrhrhrhrhrhr
ReplyDelete