കവിത
ദിവ്യാദേവകി
ഉടഞ്ഞു വേർപെട്ട മനസ്സ്
മൗനമായി ചിലത് മൊഴിയുന്നുണ്ട്.
ഒരിക്കൽ നീ ചുംബിച്ച് ചെമപ്പിച്ച ചുണ്ടുകൾ,
കനംവെച്ച് കത്തുന്നുണ്ടിപ്പോഴും.
നിൻ വിരൽത്തുമ്പിൽ നാണം വിരിഞ്ഞ
പൊക്കിൾച്ചുഴിയിലെ നനവ്,
കടൽക്കനം വെച്ചിരമ്പുന്നുണ്ടിപ്പോഴും.
ഓർത്താലൊരിത്തിരിനേരം കനവുകണ്ട,
നിലാവിരി മാഞ്ഞുപോയെങ്കിലു-
മിറയത്ത് ചെരുകിവെച്ച സ്നേഹം
കൈയ്യെത്താദൂരത്തായ് മച്ചേറിയിരുപ്പുണ്ട്
ചെത്തിപൂത്തില്ലെങ്കിലും നടവഴികൾ
മടങ്ങിവരാൻ കാത്തുകിടപ്പുണ്ട്.
കൊഴിഞ്ഞിലത്തുമ്പുകളാൽ മൂടും വഴികളിൽ,
നീ മറന്നുവെച്ച പാദമുദ്രകളുണ്ടിപ്പോഴും.
ഇടയിലേപ്പോഴോ മറുകരം പിടിച്ചു നീ
-യകന്നുപോകുമ്പോൾ, കയ്യാല മറവിലെ
ഒരിത്തിരി മണ്ണിനെ നനച്ചെന്റെ കണ്ണുകൾ.
കാലം തെറ്റിപ്പെയ്യുമീ മഴയിൽ
ഞാനൊന്നായൊഴുകി പോയെന്നാകിലും
ഒഴുകിവഴുക്കുമീ പാടവരമ്പിൽ നിൻ
കാലിടറാതിരിക്കട്ടെ,തോഴാ...
O
കൊള്ളാം, അവസാന വരികള്‍ മനോഹരം..
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete"ഇടയിലേപ്പോഴോ മറുകരം പിടിച്ചു നീ
ReplyDelete-യകന്നുപോകുമ്പോൾ, കയ്യാല മറവിലെ
ഒരിത്തിരി മണ്ണിനെ നനച്ചെന്റെ കണ്ണുകൾ.
കാലം തെറ്റിപ്പെയ്യുമീ മഴയിൽ
ഞാനൊന്നായൊഴുകി പോയെന്നാകിലും
ഒഴുകിവഴുക്കുമീ പാടവരമ്പിൽ നിൻ
കാലിടറാതിരിക്കട്ടെ,തോഴാ..".........READ THE POEM AFTER DELETING THESE LINES.......KRISHNAKUMAR.M
കൊള്ളാം...
ReplyDelete