കവിത
സുനിലൻ കളീയ്ക്കൽ
അറവുശാല
പൂട്ടിയ്ക്കാനായിരുന്നു
സമരം...
പന്തലുകെട്ടി
സത്യഗ്രഹമിരുന്നവർ
സദ്യാഗ്രഹം മൂത്ത്
അടവ് മാറ്റി.
അനുഭാവികളുടെ
പ്രകടനത്തിനിടയിൽ
കല്ലേറ്
ലാത്തിച്ചാർജ്ജ്.
അടുത്ത നാടകം
ആശുപത്രിയിലാണല്ലോ.
പടം പിടിക്കാൻ
വരുന്ന
ചാനലിനു
പാനയാകാൻ
ചോര വേണം.
എങ്ങനെ...?
ചവച്ച്
ചവച്ച്
ചാവുകാത്തുകിടന്ന
പോത്തിന്റെ
ചങ്കിൽ തന്നെ
കത്തികയറ്റി.
ചോര
ചോര
ചോര
തലയും പൊത്തി
നേതാവ് തളർന്നു വീണു.
O
കൈ നീട്ടം നന്നായി സന്തോഷം :-)
ReplyDeleteപന്തലുകെട്ടി
ReplyDeleteസത്യഗ്രഹമിരുന്നവർ
സദ്യാഗ്രഹം മൂത്ത്
അടവ് മാറ്റി.
yes, it is real poetry. congrats sunil