Saturday, February 12, 2011

വൈരുദ്ധ്യാത്മകപ്രണയസല്ലാപം

                         

പി.ജ്യോത്സ്നിക  

















നി നീ പറയൂ
വിലയ്ക്ക് വാങ്ങിയ നിന്‍റെ  
സ്നേഹം പനിച്ചത്;
മുറിവേറ്റ മൃഗതൃഷ്ണ
ചടുലതാളം ചവിട്ടിയത്;
വിശ്വസ്വര്‍ഗ്ഗങ്ങള്‍
ഊട്ടി ഉറക്കിയത്‌.


ഏറെയുണ്ടെനിക്കും ചൊല്ലാന്‍
വിരഹം നല്‍കിയ
വേദനകള്‍ - വെളിപാടുകള്‍
കിനാവുകള്‍ - കിതപ്പുകള്‍
നേരുകള്‍ - നോമ്പുകള്‍
പ്രണയം നല്‍കിയ മധുരം;
തിരിച്ചറിവ് - ദു:ഖം.


വിലയേറിയ പുത്തന്‍ തംബുരു
മീട്ടാതെ പൊട്ടിയത്
ഏച്ചുകെട്ടി പുതിയ രാഗം
പാടാന്‍ ശീലിച്ചത്.
സഹനം സ്വായത്തമാക്കി
ഖാദിയണിഞ്ഞത്.
വെറുപ്പിന്‍റെ പിത്തം കവിട്ടി
മരിച്ച മൈനയെ ഓര്‍ത്ത്‌ കരഞ്ഞത്.


എന്നാല്‍
ഇതൊന്നും നിന്നോട് പറയില്ല.
ഒക്കെയും പ്രണയകവിതകളാക്കി
വില്‍ക്കും.
പണം അമൂല്യമാണ്‌ !!
അതിനാല്‍ നീ പറഞ്ഞോളൂ
ഞാന്‍ കേട്ടിരിക്കാം.
                                O


7 comments:

  1. കച്ചവടം ഉറപ്പിച്ചൂല്ലേ...?

    ReplyDelete
  2. മോനേ ദിനേശാ ഇതാണ് പ്രേമം ഇതുകിട്ടണം

    ReplyDelete
  3. ഒക്കെയും പ്രണയകവിതകളാക്കി
    വില്‍ക്കും.
    പണം അമൂല്യമാണ്‌ !!
    കൊള്ളാം..!

    കവിത നന്നായിരിക്കുന്നു....തുടരുക.........
    ആശംസകള്‍.........

    ReplyDelete
  4. കവിതയുടെ വിലയോ പ്രണയം..
    അതോ പ്രണയത്തിന്റെ വിലയോ കവിത?

    ReplyDelete
  5. അവസാനഭാഗം നന്നായിരിക്കുന്നു

    ReplyDelete

Leave your comment