സതി പെരുങ്ങാലം
വായ്ത്തല പോലുണ്ട്
നിന്‍റെ ചിരി.
ആശ്രമമൃഗങ്ങളെ
കൊല്ലരുതെന്ന് കേട്ടപ്പോഴത്തെ
ചെത്തമുള്ള ചിരി
പുലിനഖം പോലുണ്ട്.
ആര്‍ത്തരക്ഷയ്ക്കു നിന്നമ്പെ -
ന്നു കേട്ട് ദംഷ്ട്ര കാട്ടി നിന്‍ ചിരി.
ഈതിബാധകളുടെ പുലയാട്ടുപോലെ
ധിക്കൃതശക്രപരാക്രമികളായ
ഭൂതഗണങ്ങളുടെ ചിരി.
ആരുമറിയാതെറുമ്പരിച്ച ചീരയരിയും
വിരലിലെ ഇന്‍ഡെലിബിളിങ്കും
കണ്ടു നീ ചിരിച്ചത്
വേട്ടനായ്ക്കളുടെ പല്ലുപോലെ.
സാമന്തനോടു ചേര്‍ന്നും തന്തയെക്കൊന്നും
വെട്ടിപ്പിടിച്ചവന്‍റെ ചിരിമായ്ക്കുന്നത്
നിന്‍റെ ചിരി.
O
ചിത്രം - Google
നിധീഷ്, ക്ഷമിയ്ക്കണം ട്ടൊ...നിയ്ക്ക് ഒന്നും മനസ്സിലായില്ലാ..സത്യത്തില്‍ ആ ചിരി ആരുടേതാ..?
ReplyDeleteആ ചിരി ആരുടേത്? മരണമോ മാരണമോ?
ReplyDelete