കവിത
ഗൗതമൻ
പണ്ടുപണ്ട്,
ഏഷ്യയുടെ വെളിച്ചം
ഉദിച്ചുയർന്നത്, ആ മലമുകളിൽ.
അറിവുകൾ മലയിറങ്ങി വന്നത്
പണ്ടീ പുണ്യനദി താണ്ടി.
ഇന്നിവിടം അന്ധകാരം
മറവികളുടെ ഗർഭാശയം
ചരിത്രത്തിന്റെ ഖബറിടം
വെളിച്ചത്തിൽ പിറന്നവർക്ക്, വിനോദകേന്ദ്രം.
ശവങ്ങളും മലവും
മലിനമാക്കിയ ഇരുട്ടുനദി
പരത്തുന്ന പ്രാചീന അഴുക്കുകളാണത്രേ
ഇന്നീ ഭൂമിയുടെ ഊർവ്വരതയ്ക്ക് കാരണം!
ഇനിയും മനുഷ്യനായി പിറന്നിട്ടില്ലാത്ത,
കഴിക്കാതെ വിശപ്പുകെട്ട,
കറുത്ത അസ്ഥികൂടങ്ങളാണത്രേ
നമ്മുടെ രാജ്യത്തിന്റെ ഗ്രാമീണശക്തി!
മലയുടെ കോപം
ഉരുണ്ടുരുണ്ട് വരുന്നുണ്ട്
പ്രളയഭാഷയിൽ നദി
എഴുതിവെച്ചത് വായിക്കാൻ
ഇനിയുമൊരു സിദ്ധാർത്ഥൻ പിറക്കേണ്ടതുണ്ടോ?
O
PHONE : 9400417660
താൻ തീർത്ത് കുഴികളാണ് ഇവയെല്ലാം
ReplyDelete