പ്രിയപ്പെട്ടവളേ
ഉടഞ്ഞുപോയ വളപ്പൊട്ടുകള്‍ക്ക് പകരം
നീ ചോദിച്ച ഒരു കുടം കണ്ണീര്‍
ഇന്നും കടമായിരിപ്പുണ്ട്.
ഇടതു കൈയില്‍ നീയിട്ട
മോതിരത്തിന്റെ മുറിപ്പാടുകള്‍
ഹൃദയത്തിലിന്നും നീറുന്നുണ്ട്
പകലുറക്കങ്ങളില്‍
നിന്റെ മൈലാഞ്ചിച്ചോപ്പിന്റെ
മിന്നല്‍ പിണരില്‍ നടുങ്ങാറുണ്ട്.
നിലാവുള്ള രാത്രികളില്‍
നീ കടം തന്ന കിനാക്കള്‍
മാനത്ത് വിടരാറുണ്ട്.
പുലര്‍കാറ്റിനൊപ്പം
നിന്റെ മുടിയിലെ റോസാപ്പൂവിന്റെ
പരിമളം എത്താറുണ്ട്.
ഡയറിയുടെ താളില്‍ നിന്ന്
നിന്റെ കയ്യക്ഷരങ്ങള്‍
ചിറകു വച്ച് പറക്കാറുണ്ട്.
ഇളംനീല നിറത്തിലുള്ള
നിന്റെ സാരിത്തലപ്പിലുടക്കി
ഓര്‍മ്മകളിടറി വീഴാറുണ്ട്.
ചുമരിലെ ഫോട്ടോയില്‍ നിന്നടരുന്ന
കണ്ണീര്‍ത്തുള്ളികള്‍ വീണ്
ഇടയ്ക്കിടെ ഞെട്ടിയുണരാറുണ്ട്.
പ്രിയപ്പെട്ടവളേ
കരഞ്ഞുറങ്ങുന്ന ഓരോ രാത്രിയിലും
നിന്റെ ഖബറിടത്തില്‍ നിന്ന്
എന്റെ പുതപ്പിനുള്ളിലേക്ക്
ഒരു കവാടം തുറക്കാറുണ്ട്.
O
O
ഫോണ്‍ : 9495556688
good .priyappettavalodu ethrum priyam ondannu marichu kazhinjoppolenkilum manassilakkiyallo
ReplyDelete