കവിത
മായ ഗോവിന്ദരാജ്
ഗർഭം പേറുന്ന
തള്ളവിരൽ
ചൂണ്ടാണിവിരലാൽ
പിതൃത്വം സൂക്ഷിച്ചു.
ആട്ടിപ്പുറത്താക്കിയ
തലതൊട്ട കാരണവർ
നടുവിൽ മിണ്ടാതിരുന്നു.
കല്യാണപ്രായം
വിളിച്ചോതിയ
മോതിരവിരൽ
മുഖം നോക്കാതെ
വെല്ലുവിളിച്ചു.
ചെറുവിരൽ
ഇടനാഴിയിൽ
മൗനം പറിച്ചെറിഞ്ഞു.
തന്നെത്തന്നെ ശപിക്കാതിരിക്കാൻ
അവൾ
അഞ്ചിനെയും അറുത്തെറിഞ്ഞു.
O
നന്നായിട്ടുണ്ട് മായ
ReplyDeletegood
ReplyDeleteനന്നായിട്ടുണ്ട് മായ ...വരികളുടെ ആഴം മനോഹരമായിരിക്കുന്നു ....
ReplyDelete