കവിത
ശാസ്താംകോട്ട അജയകുമാർ
ബാല്യത്തിൽ
'നാപ്പ'യെന്ന കുസൃതി
പിന്നെ,നെപ്പോളിയൻ
നീ ... *ജോസഫെയ്ൻ
രഘുരാമനായിരുന്നില്ല
നിന്നെയഗ്നി
പരീക്ഷയ്ക്കിരുത്തുവാൻ
*ഷാഹ്സേനാനായിരുന്നില്ല
നിന്റെ തലകൊയ്യുവാൻ
നിന്നെ പരിത്യജിക്കുമ്പോൾ
ഭൂമീദേവിയേതോയിരുണ്ട
ഗഹ്വരത്തിൽ
കുംഭകർണ്ണനിദ്രയിലായിരുന്നു
നിന്റെ പ്രണയത്തിന്റെ
ചുടുചുംബനങ്ങളിൽ നിന്നും
ഞാനൊരീറ്റപ്പുലിയായി മാറി
സാമ്രാജ്യങ്ങൾതോറും വെന്നിക്കൊടി
പാറിക്കുമ്പോൾ നീയെനിക്ക് തണലേകി
സോദരരുടെ കിംവദന്തികേട്ട്
മനസ്സിൽ നിന്നും നിന്നെ
പിഴുതെറിയുമ്പോൾ
മനസ്സിന്റെ ആഴങ്ങളിലെങ്ങോ
അറിയാതെ നീ
യൊരിത്തിളായി വളരുകയായിരുന്നു.
ശക്തിയും ക്ഷയവും നീ തന്നെയെന്ന
തിരിച്ചറിവിലെത്തിയപ്പോഴേക്കും
നിന്നെയെനിക്ക് നഷ്ടപ്പെട്ടിരുന്നു.
വാട്ടർലൂ ..... ഹോ!
മനസ്സിനേറ്റ കനത്ത പരാജയം!
*എൽബയിൽ നിന്ന്
കടൽകടന്ന്
*മാൽമയ്സൺ കൊട്ടാരത്തിലെ
നിന്റെ മുറിയിൽ നിൽക്കുമ്പോൾ
കത്തിയമർന്ന ചിതയുടെ
രൂക്ഷഗന്ധവുമുണ്ടായിരുന്നു.
നിഘണ്ടുവിലെ
എന്റെ വാക്കിനായി പരതവെ
വാക്കെങ്ങോ ചേക്കേറിയിരുന്നു.
O
*ജോസഫെയ്ൻ - മായികസൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവം. ഫ്രാൻസിലെ അലക്സാണ്ടർ പ്രഭുവിന്റെ ഭാര്യ. പിന്നീട് പട്ടാള ജനറലിന്റെ വെപ്പാട്ടി.
*ഷാഹ്സേനാൻ - അറബ് കഥകളിലെ സമർഖണ്ഡ് രാജകുമാരൻ
*എൽബ - 1814 ലെ പരാജയത്തിനു ശേഷം നെപ്പോളിയൻ നാടുകടത്തപ്പെട്ട ഫ്രാൻസിലെ ദ്വീപ്.
*മാൽമയ്സൺ - ജോസഫയ്ന്റെ കൊട്ടാരം
PHONE : 9388422631
good
ReplyDelete