Sunday, December 30, 2012

എന്നിട്ടുമാ.....

 കവിത
സംവിദാനന്ദ്‌


തിരിച്ചു നടക്കുകയായിരുന്നു
അപ്പോഴാണാക്കരച്ചിൽ
തിരിഞ്ഞൊന്നു നോക്കിയെന്നു
വരുത്തി.
അല്ല ഇക്കാലത്ത്
ആരാ കരയാത്തത്?
പക്ഷേ പുഴയെന്നു കരുതിയത്
കടലായ് ഇരമ്പുന്നു.

ഈ സങ്കടങ്ങളെന്നത്‌
ഇങ്ങനെ
പെൺമക്കളെപ്പോലാ വലുതാവുന്നെ
എന്നാ ചെയ്യാനാ?

പേടിയാവും ഒരിടത്ത്
ഒറ്റയ്ക്ക് പറഞ്ഞുവിടാൻ

തിരിച്ചെത്തിയില്ലെങ്കിൽ
ആധിയാവും

തളർന്നുറങ്ങാൻ
രാത്രിപൊതിഞ്ഞു വെച്ചു

തനിച്ചിരിക്കാൻ
കടൽ കീറി നല്കി

കാത്തിരിക്കാൻ
നീലാകാശം വരഞ്ഞിട്ടു

ഹോ
ഇത്രയൊക്കെ ചെയ്തു
മുന്നോട്ടു നടക്കുമ്പോഴാ
വീണ്ടും....


O



1 comment:

  1. കരച്ചിൽ കേൾക്കുമ്പോൾ മുഖം തിരിക്കാനാ നമുക്കെല്ലാവർക്കും ഇഷ്ടം.....

    ReplyDelete

Leave your comment