കഥ
ഉബൈദ് കക്കാട്ട്
അലവിക്കോയ ഒരു ചെറിയ വഴിക്കണക്ക് ചെയ്യുകയായിരുന്നു.
ഏറ്റവും നൂതനമായ ദൂരദർശിനികൾ ഉപയോഗിച്ച് 46 ബില്യൺ പ്രകാശവർഷങ്ങൾക്കിപ്പുറമുള്ള പ്രപഞ്ചത്തെ വരെ കാണാം.
46 ബില്യണിൽ എത്ര പൂജ്യം?
കണക്കിൽ മുഴുകിയിരുന്ന അലവിക്കോയയ്ക്ക് സന്ദർശകന്റെ മുഖത്തെ പുത്തൻ അറിവുകളുടെ തിരയിളക്കം കാണാനായില്ല.
പ്രകാശത്തിന്റെ വേഗത സെക്കന്റിൽ മൂന്നുലക്ഷം കിലോമീറ്റർ.
സന്ദർശകൻ ഉദ്വേഗഭരിതനായി കാത്തുനിന്നു. ചില അറിവുകൾ തന്റെ ജീവിതത്തെ മാറ്റിമറിക്കും എന്നുതന്നെ അയാൾക്ക് തോന്നി. അതാരോടെങ്കിലും പറയാതെ വയ്യ. ചീറ്റാൻ നിൽക്കുന്ന പ്രഷർകുക്കറിന്റെ സേഫ്റ്റി വാൽവ് പോലെ ചുണ്ടുകൾ വിറച്ചു നിന്നു.
"കോയ ഭായ് ! ആപ് കോ മാലൂം ഹൈ?"
ഒരു വർഷത്തിൽ എത്ര സെക്കന്റുകൾ? 60x60x24x365.25... അലവിക്കോയ കാൽകുലേറ്ററിൽ കുത്തിനോക്കി.
ഇനിയും ക്ഷമിക്കാൻ വയ്യ.
"കോയ ഭായ്, ആപ് സുനിയേ... ഹം ടിവി മേം ദേഖാ"
കണക്കു തെറ്റിക്കും. ശല്യം.
"ക്യാ?"
സന്ദർശകന് സന്തോഷമായി. പ്രപഞ്ചരഹസ്യം വിശദീകരിക്കാനുള്ള അവസരം ഒടുവിൽ ഇതാ കൈവന്നിരിക്കുന്നു.
"ഹമാരാ യെ ദുനിയാ ഹേ നാ?" നിറവയറൊഴിയുന്നതുപോലെ ആ രഹസ്യം പൊട്ടിവീണു. "വോ ഗോളാ ഹേ"
അമ്പരന്നു നിന്ന കോയയുടെ നെറുകയിൽ അടുത്ത നിമിഷം മറ്റൊരു ശാസ്ത്രസത്യം കൂടി വന്നുപതിച്ചു.
"ഹമാരാ ദുനിയാ ഗോളാ ഹേ... ആരേ സാല, ഘൂംതാ ഭീ ഹേ"
അലവിക്കോയ വഴിക്കണക്ക് അവസാനിപ്പിച്ചു.
O
മാളത്തില്‍ ഒളിച്ചിരുന്ന് സമൂഹത്തിന്റെ ക്രൂരമനസ്സാക്ഷിക്കുനേരെ ഒളിയമ്പുകള്‍ എയ്യുന്ന അലവിക്കോയ ആരാണെന്ന് ഊഹിച്ചിരുന്നു. ഊഹം ശരിയായതിന്റെ ത്രില്ലിലാണ് ഞാന്‍ ......
ReplyDelete:)
ReplyDelete