കവിത
കെ.കെ.രമാകാന്ത്
ഒരു മെഴുതിരി വെട്ടത്തിൽ
ഉരുകിയൊലിക്കുന്നു രാത്രി.
മഴയ്ക്ക് മുൻപേ ഒഴുകിപ്പോയത്
കണ്ണുകൊണ്ട് പറഞ്ഞ്
കടലാസുപൂവായി അവൾ.
പുലർച്ചെ,
എന്നെ മറക്കാതിരിക്കാൻ
ഒരിക്കൽക്കൂടി ചുംബിച്ച്
സൂപ്പർ എക്സ്പ്രസ്സിൽ കയറ്റിവിട്ടു.
മേൽപ്പാലം കടന്നുപോകവേ
ബസ്സിന്റെ പച്ച പടർന്ന് കാവായി
അവളൊരു സർപ്പമായി,
എങ്ങോ മരം മുറിയുന്ന ഒച്ച കേട്ടു...
O
PHONE : 9048531634

No comments:
Post a Comment
Leave your comment