Saturday, March 3, 2012

നിഴൽ


കവിത
ഗീതാ രാജൻ


നിഴലുകൾ ചലിക്കുന്നു     
ചുരുങ്ങുന്നു വളരുന്നു
വികാരങ്ങളൊന്നും
പ്രകടിപ്പിച്ചു കണ്ടതേയില്ല !


നിഴലാവാൻ കൊതിച്ചാണ്
വികാരങ്ങളൊക്കെ  
പെറുക്കിയെടുത്തു
പൊതിഞ്ഞു കെട്ടി
നിരാശയുടെ കടലിൽ
എറിഞ്ഞു കളഞ്ഞത്!!


മടങ്ങിയെത്തിയപ്പോൾ
എന്നെയും കാത്തെന്ന പോലെ
പെയ്യാന്‍ തയ്യാറായി കണ്ണുകൾ.
ഒരു സ്നേഹസ്പര്‍ശം
കൊതിച്ചു മനസ്.
ഒരു ചിരികൊണ്ട് മൂടിയ
അധരങ്ങൾ.......
ഹോ!! ഇവരെന്നെ ഒരു
നിഴലാവാന്‍  കൂടി
സമ്മതിക്കില്ലല്ലോ!!!


O

8 comments:

  1. rarely read poems .Last was 50 years or so ago !! This one by you has made me a poem and poet fan !!
    Thanks a lot Geetha
    Where do I get other poems by you?

    ReplyDelete
    Replies
    1. Hello Mr.VSS Nair, I really happy to hear words, its really inspiring me, Thank you so much. If you are face book, you can read all of my published poem in here http://www.facebook.com/media/set/?set=a.1894161110623.2092965.1139404478&type=3 or kindly visit my blog http://geetha-geetham.blogspot.com/ Thank you so much for your interest. Expecting valuable comments

      Delete
  2. പ്രത്യാശയുടെ, സ്നേഹത്തിന്റെ, കവിതയുടെ നിഴലുകൾ... ആശംസകൾ

    ReplyDelete
  3. സമ്മതിക്കില്ല :)

    ReplyDelete
  4. nizhalaavaan kazhiyilla; nizhaluntaakkaan kazhiyum. after all shadows themselves assert the presence of LIGHT..

    ReplyDelete
  5. nizhalaavaan kazhiyilla; nizhaluntaakkaan kazhiyum. after all shadows themselves assert the presence of LIGHT.. krishnakumar.m

    ReplyDelete

Leave your comment