റഹിം പൊന്നാട്
ഒന്ന്
പ്രണയം കൊണ്ട്
ചെയ്യുവാനാകാത്ത പ്രായശ്ചിത്തം
മരണം കൊണ്ട്
നിനക്കാവില്ല.
എന്നിൽ നിന്നും
കവർന്നെടുത്ത സ്വപ്നങ്ങൾ
ഖബറിൽ നിന്നും
കടം വീട്ടാനുമാവില്ല.
എങ്കിലും പ്രിയേ,
മരണം കൊണ്ട്
നീയെന്നെ തോൽപ്പിച്ചുകളഞ്ഞു.
മരണത്തിലും
കൂടയുണ്ടാവുമെന്ന വാക്ക്
എനിക്ക് പാലിക്കാനായില്ലല്ലോ...
രണ്ട്
മരണം കൊണ്ട്
നിനക്കെന്റെ പ്രണയത്തിൽ നിന്ന്
രക്ഷപ്പെടാനാവില്ല.
എങ്കിൽപ്പിന്നെ
പ്രണയംകൊണ്ട്
നിനക്കെന്ന മരണത്തിൽ നിന്ന്
രക്ഷപ്പെടുത്തിക്കൂടെ...
മൂന്ന്
മരണത്തിന്റെ നിറം
ചുവപ്പാണെന്ന് ഞാൻ.
പ്രണയത്തിന്റെ നിറം
ചുവപ്പാണെന്ന് നീ.
അതുകൊണ്ടാണല്ലോ
ആദ്യമായി നിന്നെ കണ്ടപ്പോൾ
ഞാനും
അവസാനമായി എന്നെ കണ്ടപ്പോൾ
നീയും
ഒരു ചുവന്ന റോസാപ്പൂ മാത്രം
കൈയിൽ കരുതിയത്.
നാല്
പ്രണയം ഭയം;
മരണമത്രേ അഭയം !
O
PHONE :  9495556688
 

 
 
No comments:
Post a Comment
Leave your comment