കവിത
മോഹൻകുമാർ.പി
കടാവറുകളുടെ അനാട്ടമി പഠിച്ചു
ശവത്തെ കാമിച്ചവനാണ് ഡാവിഞ്ചി
ഇരുണ്ട ചിറകുള്ള മാലാഖ നിലാവിലേക്കു
വിളിച്ചുകൊണ്ടുപോയതും
ശ്മശാനത്തിൽ വീണവായിച്ചതും
തന്റെ ശിരസ്സിന്റെ പിത്തകോശങ്ങളിലൂടെയാണെന്നും
നിലാവിൽ തിളങ്ങുന്ന മാംസത്തിനു
സ്വയംഭോഗത്തിന്റെ രുചിയില്ലെന്നും
സ്വവർഗ്ഗഭോഗത്തിന്റെ യാഗശാലയിൽ
വെളിച്ചത്തിനും ഇരുട്ടിനും നടുവിൽ
വെളിപാടു കിട്ടിയെന്നും അവകാശപ്പെട്ടതു
ഡാവിഞ്ചിയല്ല.
കറുത്തചിറകുള്ള മാലാഖയുടെ
രാച്ചിറക് മുറിച്ചാണയാൾ
ചിത്രശലഭങ്ങൾക്ക് രൂപവും
പോർവിമാനങ്ങൾക്ക് ചിറകും നൽകിയത്.
ഒന്നും പൂർത്തിയാക്കാത്ത അതൃപ്തനായ പുരുഷമാലാഖ.
എന്നിട്ടും തച്ചുശാസ്ത്രത്തിന്റെ അനിവാര്യ
കോളങ്ങളിൽ പെടാതെ
ചിത്രകാരന്റെ കാവ്യഭാവനയിൽ
ഇതൾവിടർത്തുക മാത്രമായിരുന്നു ഡാവിഞ്ചി.
കോടാനുകോടി വൃക്ഷമൂലം പിണയുന്ന
സ്നായുക്കളുടെ ജനിതകതാളു മറിച്ചു നോക്കവേ,
നഞ്ച് തിന്നു കറുത്തുപോയ വെറും
ഒരു ഉന്മാദിയായി പോയിരുന്നോ അയാൾ ?
കറുത്ത മാലാഖ നിലാവിൽ അയാളെ
നഗ്നനാക്കിയിരുന്നു
ആദിപാപത്തിന്റെ കറ.
അയാൾക്ക് പിന്നൊരിക്കലും
ജീവിതത്തിലേക്ക് തിരിച്ചുനടക്കുവാൻ
കഴിയുമായിരുന്നില്ല.
നിലാവിനെ പ്രണയിച്ചതിനു കിട്ടിയ സമ്മാനം
ഇരുട്ടിനെ പ്രജ്ഞാനം ചെയ്തവനു
കിട്ടിയ മതിഭ്രമം.
കടാവറിനെ പ്രേമിക്കുമ്പോൾ ഓർക്കുക,
നിങ്ങൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നില്ല
എന്തെന്നാൽ കടാവറുകൾ മാംസവും
ജനിതകരഹസ്യങ്ങളുമടക്കിയ
സ്മാരകപേടകങ്ങളാണ്.
O
PHONE : 9895675207
കടാവറിനെ ?????????????????????
ReplyDeleteഎന്റെ അറിവില്ലായ്മ കൊണ്ടാവും ..ഒന്നും അങ്ങട് മനസ്സിലായില്ല .. എന്തൂട്ടാ കടാവര്‍
ReplyDelete