Saturday, June 23, 2012

ചിരിപ്പൊട്ടുകൾ - 4

ചിരിപ്പൊട്ടുകൾ
സോക്രട്ടീസ്‌.കെ.വാലത്ത്‌









എന്തതിശയമേ...



                        ൾത്തിരക്കുള്ള ദിവസം അങ്ങാടിക്ക്‌ മുന്നിൽ എത്തിയ ഉപദേശി, പ്രസംഗം തുടങ്ങിയെങ്കിലും ആരും ശ്രദ്ധിക്കുന്ന മട്ടില്ല. ആരും കാണുന്നേയില്ല. പ്രശ്നം തന്റെ ഉയരക്കുറവ്‌ തന്നെ എന്ന് ഉപദേശിക്ക്‌ മനസ്സിലായി. നാലടി മാത്രമുള്ള തനതു ദൈർഘ്യം മൊത്തം എട്ടടിയിലേക്ക്‌ എത്തിക്കാൻ എന്ത്‌ വഴി ?

ഉപദേശി ചുറ്റും നോക്കി. റോഡു പണിയുടെ തിരുശേഷിപ്പായി ഒരു താർ വീപ്പ !

"കർത്താവോരോ വഴി കാണിച്ചു തരുന്നതേ.." എന്നുംപറഞ്ഞ്‌ വീപ്പ കമഴ്ത്തിയിട്ടിട്ട്‌ അതിന്റെ പുറത്ത്‌ അള്ളിപ്പിടിച്ചു കയറി നിന്ന് ഉപദേശി തുടങ്ങി, പ്രസംഗം.

"ദൈവവചനമാണ്‌ നിങ്ങൾ കേൾക്കുന്നത്‌. ഇന്ന് കാ ... ണുന്നവനെ നാ .... ളെ കാണുന്നില്ല...."

പറഞ്ഞപോലെ തന്നെ, വീപ്പയ്ക്ക്‌ മുകളിൽ ഉപദേശി ഇല്ല..!

അത്ഭുതപരതന്ത്രരായി ആളുകൾ ഓടിച്ചെന്നു നോക്കിയപ്പോൾ നൊത്തിപ്പോയ മൂട്‌ സഹിതം ഉപദേശി വീപ്പയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു.

ജനത്തെ കണ്ടതും അദ്യം പ്ലേറ്റ്‌ മറിച്ചു.-
"നോക്കുവിൻ ദൈവവചനം എത്ര സത്യം !"
(ജനം കുരിശു വരച്ചു)


 O


4 comments:

  1. ഇപ്പ്ലത്തെ ദൈവം വരമ്പത്താ കൂലി ,,ഉപദേശി പാവം അതോര്‍ത്തു കാണില്ല ..:)

    ReplyDelete
  2. കര്‍ത്താവ്‌ കാണിച്ചു തരുന്ന ഓരോ വഴികളേയ്... !

    എത്ര വേഗമാ ഉപദേശിയെ എത്തേണ്ടയിടത്ത് എത്തിച്ചത്...? :)

    ReplyDelete

Leave your comment