കവിത
ഷിബു.എസ്.തൊടിയൂർ
ജെസ്സി
നിന്നെയോർക്കാത്ത നാളുകൾ
എന്റെ ശിഷ്ടകാലത്തിലെന്നുമന്യം
അർക്ക,ചന്ദ്രോദയങ്ങളിലും
സുഷുപ്തിയിലും
നിന്റെ നീലനയനങ്ങൾ
എന്നോട് പറയാതെ പറയുന്ന കഥകൾ.
സാമീപ്യമാർന്ന ഹൃദയം
കൊഞ്ചിയാർത്തുല്ലസിക്കുന്ന നാദം
നിന്റെ ഗന്ധം
എന്റെ നഷ്ടകാലത്തിൻ
കണക്കുകൾക്കെത്ര പഴക്കം.
തഴുകിയെത്തും തെന്നലിൽ
ഞാനറിയാതെയെന്നെ
കദനതീരങ്ങളിലേക്കു
തുഴഞ്ഞുകൊണ്ട് തോണിയും
നിന്റെ നാമവും രൂപവും.
കലി തിന്നുതീർത്ത ദിനങ്ങൾ
സൗഹൃദം മുറിച്ചുമാറ്റിയ ഖഡ്ഗം
എന്റെ സ്വകാര്യത ഭഞ്ജിച്ചു വന്നവർക്ക്
നൽകുവാനൊരക്ഷരം പോലുമില്ല.
എങ്കിലും
ജെസ്സി
നിന്നെ ഞാനറിയുന്നു
ഇന്ദ്രിയങ്ങൾ തൊട്ടറിയുന്നു
ശരവേഗങ്ങളിലിപ്പോഴും.
O
PHONE : 9947144440
എന്റെ സ്വകാര്യത ഭഞ്ജിച്ചു വന്നവർക്ക്
ReplyDeleteനൽകുവാനൊരക്ഷരം പോലുമില്ല.