Saturday, June 30, 2012

ദിനചര്യ

കവിത
വി.ഗീത











നോവുകൾ കൂട്ടിക്കെട്ടി
കുറ്റിച്ചൂലാക്കി മുറ്റമടിച്ചു.

വെറുപ്പു കടിച്ചുതുപ്പി
പല്ലുതേച്ചു.

കോപം കയറാക്കി
വെള്ളംകോരി.

ഒരു തേങ്ങൽ വെട്ടിമുറിച്ച്‌
അടുപ്പിൽ തിരുകി.

വിയർപ്പ്‌ പാകം ചെയ്ത്‌
തീൻമേശയിൽ വിളമ്പി.

നിലവിളികൾ കഴുകി
ഉണങ്ങാനിട്ടു.

പരിഭവങ്ങൾ ഇസ്തിരിയിട്ടുമടക്കി
അലമാരയിൽ വെച്ചു.

മടുപ്പിന്റെ കയത്തിൽ
മുങ്ങിക്കുളിച്ചു.

എന്നിട്ട്‌,

സൗമ്യത എന്ന നിശാവസ്ത്രമണിഞ്ഞ്‌
പ്രസന്നതയുടെ മുഖലേപം പുരട്ടി
ഒരു പുഞ്ചിരി മുഖത്തൊട്ടിച്ച്‌
പൂമുഖവാതിലിൽ
പൂന്തിങ്കളായി നിൽക്കുമ്പോൾ

മനസ്സേ,

ഇപ്പോഴും കെട്ടഴിഞ്ഞു കിടക്കുന്ന
ഈ കേശം കണ്ടുപോകാൻ,
ദൂതിനുപോകും വഴി
കേശവൻ വരുമെന്നാണോ
നീ കരുതിയത്‌ ?


("കേശമിതുകണ്ടു നീ കേശവാ ഗമിക്കേണം"  എന്ന് ദ്രൗപദി - ദുര്യോധനവധം)


O


32 comments:

 1. ഒരു തേങ്ങൽ വെട്ടിമുറിച്ച്‌
  അടുപ്പിൽ തിരുകി.
  നിലവിളികൾ കഴുകി
  ഉണങ്ങാനിട്ടു.ഒരു ജീവിതത്തിന്റെ അകവും പുറവും...
  ആശംസകള്‍..

  ReplyDelete
 2. ഓരോ വരിയും സംസാരിക്കുന്നു....

  ReplyDelete
 3. Arthangal niranja kavitha............

  ReplyDelete
 4. കവിത നന്നായിട്ടുണ്ട്............

  ReplyDelete
 5. മലയാളസാഹിത്യത്തില്‍ പെണ്ണെഴുത്തു നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നതു രണ്ടുതരം ധര്‍മ്മങ്ങളാണ്‌: ഒന്ന്‌ പതിവ്രതയും കുലീനയുമായ കുടുംബിനി എന്ന സ്‌ത്രീസങ്കല്‍പത്തെ, പൂജാവിഗ്രഹത്തെ, തച്ചുടയ്‌ക്കുക. ഇതു സാധിക്കുന്നത്‌ ആ സങ്കല്‍പത്താല്‍ തമസ്‌ക്കരിക്കപ്പെട്ട മലയാളിപ്പെണ്ണുങ്ങളുടെ നേരവസ്ഥയെ തുറന്നുകാണിച്ചാണ്‌. രണ്ട്‌, താനെന്തായിരിക്കണമെന്നു തീരുമാനിക്കാനുള്ള സ്‌ത്രീയുടെ അവകാശം സ്ഥാപിച്ചെടുക്കുക. ഇവയില്‍ വിഗ്രഹധ്വംസനമെന്ന ഒന്നാമത്തെ ധര്‍മ്മം ഭംഗിയായി നിര്‍വ്വഹിക്കുന്നു ഗീതയുടെ ദിനചര്യ എന്ന കവിത. വിഗ്രഹനിര്‍മ്മിതിയുടെ ചരിത്രപരമായ പൊള്ളത്തരത്തെ ഭംഗിയായി സൂചിപ്പിക്കുന്നു അവസാനവരികളിടെ പുരാവൃത്തപരാമര്‍ശം.

  ReplyDelete
 6. എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി

  ReplyDelete
 7. ദിനചര്യ കവി ഭാഷയില്‍ പറയാന്‍
  കവിക്ക്‌ സാധിച്ചിരിക്കുന്നു ഇവിടെ
  ആശംസകള്‍. ഇരിപ്പിടത്തിലൂടെ
  ഇവിടെയെത്തി എഴുതുക വീണ്ടും
  അറിയിക്കുക

  ReplyDelete
 8. Jolithirakkinidayil sari udukkan marannu bus stopil ethunna oru udyogastha vaniathayude katha evideyo vayichu marannu. enikkariyavunna cinema pattukalil ettavum pintirippan ennu thonniyittulla paattanu "Poomkha vathukkal sneham vidarthunna".... bharya.... iniyum ethrayo nukangal avarude mel kettivekkam ennanu lokam alochikkunnathu!!!... Geetha... kavitha sharikkum nombaram unarthunnu... oru nissahayatha bodhavum!

  ReplyDelete
 9. വളരെ നന്നായി ടിപ്പിക്കൽ മലയാള മങ്കയെ വരച്ചുകാട്ടി...

  ReplyDelete
 10. കവിത നന്നായി..

  സൗമ്യത എന്ന നിശാവസ്ത്രമണിഞ്ഞ്‌
  പ്രസന്നതയുടെ മുഖലേപം പുരട്ടി
  ഒരു പുഞ്ചിരി മുഖത്തൊട്ടിച്ച്‌

  എന്ത് കൊണ്ടാണിവ ക്യ്‌ത്രിമമാകുന്നത്

  ReplyDelete
 11. ഇപ്പോഴും കെട്ടഴിഞ്ഞു കിടക്കുന്ന
  ഈ കേശം കണ്ടുപോകാൻ,
  ദൂതിനുപോകും വഴി
  കേശവൻ വരുമെന്നാണോ
  നീ കരുതിയത്‌ ?

  kavitha nannayi
  bhaavukangal

  ReplyDelete
 12. നന്നായിരിക്കുന്നു ഈ കവിത. കുഞ്ഞു വാക്കുകളിൽ ഇത്രയധികം അർത്ഥ തലങ്ങൾ ഒളിച്ചു വെക്കാൻ കഴിഞ്ഞ മിടുക്കിന് മുന്നിൽ പ്രണാമം.

  ReplyDelete
 13. Kesam kandupokanalla, aswasipikkan, oru koottayi, kesavan varum, pinneedu engane muttamadikkum?

  Kooduthal pratheekshikkunnu. Asamsakal

  ReplyDelete
 14. നല്ല വരികള്‍...മനോഹരമീ കവിത...

  ReplyDelete
 15. വളരെ നന്നായിട്ടുണ്ട് ! ഇഷ്ടായി..

  ReplyDelete

Leave your comment