കവിത
എം.കൃഷ്ണകുമാർ
ചെറിയ പുസ്തകം
തുറന്നു വയ്ക്കുന്നു
മിഴിവിളക്കിന്റെ
തുടുത്ത നാളത്താൽ
പകുത്തെടുക്കുക.
പിശാചിനെയോർത്തു
പകച്ച ബാല്യത്തിൻ
നിശാഭയത്തിന്റെ
തുറിച്ച കണ്ണുണ്ട്;
കടക്കാരെത്തുമ്പോ-
ഴകത്തൊളിക്കുന്ന
പിതാവിനെയോർത്തു
കരഞ്ഞു തോരാതെ
മിഴിപ്പോളകളി-
ലുറക്കം തൂക്കിയ
പകൽഭയത്തിന്റെ
തളർന്ന കണ്ണുണ്ട്;
അരികിലെത്തിയോർ-
ക്കസഭ്യം വർഷിച്ച
ശിഥില യൗവ്വനം കരിപിടിപ്പിച്ച
കലുഷനോട്ടത്തിൻ
കറയുമുണ്ടിതിൽ.
ഇതിൽ മാനം കണ്ടു
മരിച്ച പീലിയു,ണ്ടുണങ്ങി-
ച്ചക്കിച്ച മഷിത്തണ്ടുമുണ്ട്;
പിറന്നനാൾ മുതൽ
കുടിച്ച കയ്പുണ്ട്
മിഴിനീരുപ്പുണ്ട്.
ഇതിലനാഥർ തൻ
മുഷിഞ്ഞ മാറാപ്പു-
ണ്ടതിൽ പരുങ്ങുന്ന
വിവശ ജന്മവും.
കിനാവു പങ്കിട്ട
കഠിനകുറ്റത്തി-
ന്നുടുപുടവയിൽ തീ പിടിപ്പിച്ച
അബലയാമൊരു
തരുണിയുമുണ്ട്;
കനവിലൊക്കെയും
കനലു പൊള്ളുന്ന
അനുജന്മാരുണ്ട്.
രക്ഷിച്ചെടുക്കവേ
കയ്യിൽ കടിച്ച പാമ്പുണ്ട്.
കടിക്കയാലാകെ
കറുത്തുപോയൊരാ
നളനുണ്ട്,രൂപം തിരിച്ചു-
നൽകുന്ന വസനമുണ്ട്,
അതൊന്നെടുത്തുടുക്കുമ്പോൾ
തിരിച്ചു കിട്ടുന്ന
പുതിയ രൂപത്തിൽ
കവിത പൂക്കുന്ന
കവി മനസ്സുണ്ട് .....
തുറന്നു വയ്ക്കവേ,
ചെറിയ പുസ്തകം
വിളക്കിൻ കണ്ണുകൾ
തുറന്നിരിക്കുന്ന
തുറന്ന വീടുകൾ
തിരഞ്ഞുപോകുന്നു...
O
PHONE : 9447786852
Valiya Pusthakamakkavunna Prameyam....Cheriya pusthakathil othukkiyathinte Veerppumuttundu, Diction Bhadram... with a typical krish touch. Ithu entayalum Pachakkuthirayil Publish Cheyyenda.
ReplyDeleteente bhaashayum swapnavum kooti apoornnamaanennu thirichariyumpol ariyaathe nanni paranhupokunnu... ENNAAL ITHUPOLUM ENTE SWNTHAMALLENNULLAPPOL, EE SAMOOHAVUMAAYULLA ITAPPAZHAKKAM ILLAAYIRUNNENKIL ITHUPOLULLA ONNUPOLUM UNTAAVILLA ENNU THIRICHARIYUMPOL, NANNI PARAYAAN NHAANAARAANENNUM ORTHUPOKUNNU....KSHAMICHAALUM...!!! krishnakumar.m
ReplyDeleteTHONNOOTTIYANCHINTE ORMMA MANAKKUNNA PUSTHAKAMA... RACHANAAKAALAVUM KOOTI (KOOTTI)CHRTHU VAYIKKANULLA ORU KLOOVAA...(NERATHE IKKAARYAM MARANNU POYI.)...krishnakumar.m
ReplyDeleteഇതില്‍ കവിത തന്‍ കടുംതുടിയുണ്ട്......നന്നായിരിക്കുന്നു .
ReplyDeleteTHONNOOTTIYANCHINTE ORMMA MANAKKUNNA PUSTHAKAMA... nanni
Deleteകൃഷ്ണകുമാര്‍ കവിത ഉള്ളില്‍ തൊട്ടു.നന്ദി,ആശംസ
ReplyDeletekure nalukalku sesham kavitha vayichathinte sukham. vayichu samayam nashtapettu ennu vedanikathirikan ullil kavithayude thalam avaseshipicha kavitha ...
ReplyDeleteThank you Krishnakumar