കവിത
ബിജ്ലി സുജേഷ്
ഇരവിലും പകലിലും കൂട്ടായി നിന്ന
നിഴൽ മാഞ്ഞുപോയപ്പോഴാണ്
ശരത്‌കാലങ്ങളിൽപ്പോലും
ഇലപൊഴിക്കാതെ നിന്ന
ആ ജീവവൃക്ഷം പൊടുന്നനെ ഉണങ്ങാൻ തുടങ്ങിയത്...
ചുവടുകളിൽ നിന്ന് വഴുതിപ്പോയ ഭൂമി;
പിടഞ്ഞൊടുങ്ങിയ മോഹങ്ങളെല്ലാം
കരിയിലകളായി നിലംപൊത്തിയപ്പോൾ
ചോരയിറ്റുന്ന
മുറിവുണങ്ങാത്ത
ശിഖരങ്ങളുടെ നഗ്നത
നിലവിളികളായി ...
ഒരു മണ്ണൊലിപ്പ്
ഒരു ഭൂമികുലുക്കം
അതിൽ അവസാനിക്കണം എല്ലാം.
അതിനു മുൻപ്
പൊഴിഞ്ഞുവീണ കരിയിലകളെ നോക്കി
പ്രിയമുള്ളവരേ ഇത്തിരി കണ്ണീർ പൊഴിക്കുക.
O
No comments:
Post a Comment
Leave your comment