Saturday, December 3, 2011

ചുമർ

സച്ചിദാനന്ദൻ പുഴങ്കര


 
 
 
 
ണിപ്പുരയ്ക്കുള്ളിൽ
പുരപ്പണി; പണി-
ത്തിരക്കൊഴിഞ്ഞെന്നാ-
ണിരിക്കുവാനിനി?

പുഴയ്ക്കും കാറ്റിനും
കരയ്ക്കും സൂര്യനും
മരത്തിനും കയ്ക്കു-
മിലയ്ക്കും പൂവിനും
കിളിയ്ക്കും കുഞ്ഞിനും
നിലാവിനും മുറി
പണിഞ്ഞു വെച്ചു ഞാൻ;
നമുക്കില്ലാ മുറി;
കനക്കെപ്പെയ്യുന്ന
മഴയ്ക്കും ഓർമ്മയ്ക്കും
മിഴിയ്ക്കുമെന്തിനീ
കൊളുത്തും കുറ്റിയും....?

 
9497316740

1 comment:

  1. വായിച്ചു. ആസ്വദിച്ചു. ആശംസകള്‍ ...

    ReplyDelete

Leave your comment