മുഹമ്മദ് ഷാഫി |
ഒരണ കണ്ടിട്ടുണ്ടോ?
ഷോക്കേസിൽ വെച്ച
മുത്തച്ചന്റെ ലക്ഷ്മിവരാഹനോ
പുത്തനോ അല്ല.
വക്ക് പോയൊരു
ഓട്ടക്കാലണയാണ്.
പുറം തിരിഞ്ഞു നിന്ന്
അയൽക്കാരന്റെ വയലിൽ
പൊന്നു പാകി
മലനാടിനെ നോക്കി
മരണഗീതം മുഴക്കി
ഒരണയ്ക്കു കൊള്ളാത്ത
വ്യദ്ധന്റെ കാലണ
നടുതുളയിലൂടെ കരഞ്ഞു-
കൊണ്ടൊഴുകാൻ വരുന്നുണ്ട്..!
കണ്ടു കിട്ടുന്നവർ
ദയവായി അയച്ചു തരിക..!
കേരള സർക്കാർ
പുരാവസ്തു വകുപ്പ്
ആപ്പീസ് നമ്പർ 69
(സാമൂഹിക സാംസ്കാരിക വകുപ്പ് കാര്യാലയം)
തിരുവനന്തപുരം-1
പാരിതോഷികം നൽകപ്പെടും.
O
ഒരണവിറ്റ കാശിന്റെ വിലപോലുമില്ലാത്ത
ReplyDeleteലഷം ജനതാ.. കവിതയിലെ "അണ" വിലമതിക്കാനാകാത്തതാണ്..
ആശംസകള്‍, നന്മ്കള്‍..