![]() |
| അജിത്.കെ.സി |
അന്ന്,
ആഘോഷത്തിമർപ്പിന്റെ
അർദ്ധരാത്രിയിൽ
പരുത്തി പൂത്ത പാടങ്ങൾ
എനിക്കൊരു
വെള്ളവസ്ത്രം തന്നു.
പച്ച മുറ്റിനിന്ന
പരുത്തിപ്പാടങ്ങൾ
വീണ്ടും വെള്ള പൂത്തു.
മഞ്ഞണിഞ്ഞ് രാവിലും
വിളറി വീർത്ത് പുലരിയിലും
യൗവ്വനച്ചിരികളിൽ
മരുന്നു പുരട്ടി
ആശുപത്രി കിടക്ക!
ഒരൊറ്റ വെയിൽച്ചിരിയിൽ
മേനിയുണക്കി നീ വീണ്ടും
മുല്ലവള്ളിപോലെ
പൂത്തുലഞ്ഞു!
ഇന്നും
ഞാൻ തനിച്ചെത്തുന്നു,
ആരവങ്ങൾക്കകലെ,
നിറങ്ങളിണക്കിയെന്റേതാക്കിയ
ആ ഒറ്റ വസ്ത്രം മടക്കി നൽകാൻ.
കാഴ്ചകളുടെ കണ്ണടകളഴിച്ച്
പ്രണയചഷകം നിറയ്ക്കട്ടെ ഞാൻ,
നിന്റെ കൺപീലികളിൽ നിന്ന്
ഞാനെന്റ കവിതയ്ക്കുള്ള മഷിയൂറ്റുകയാണ്!
എനിക്കു മുഷിയാത്ത വസ്ത്രം
നീ അഴിച്ചെടുക്കുമ്പോൾ
ഓരോ ദിവസവും
പുതുതെന്ന് പറഞ്ഞണിയാൻ
ഒരു വസ്ത്രം കൂടി
ഞാനെടുക്കുകയാണ്,
നീ പറഞ്ഞതുപോലെ
ഒരു കാരണവുമില്ലാതെ
വീണ്ടും നമ്മൾ പിരിയുകയാണ്!
O
PHONE : +919387177377

AJITHJI..NANNAAYI..ISHTAMAAYI..ORU KAARANAVUMILLATHE NAAM PIRIYANO? ENTHO ORU KAARANAM THEERCHAYAAYUM KAANUM..
ReplyDeleteഇന്നലേകൾ എന്നും നമ്മിലേ ഓർമ്മകൾ മാത്രമാകും.. ഇന്നും നാം കയ്യൊഴിഞ്ഞേ മതിയാവൂ.. നാളെയിലാണു നമ്മുടെ സ്വപ്നങ്ങളൊക്കേയും.. വറ്ണ്ണാഭമാം പൂക്കാടുകകൾ വിരിഞ്ഞൂ ചിരിക്കുന്ന നാളെയേ വരവേൽക്കാൻ നമുക്ക് ഇന്നു പിരിഞ്ഞേ മതിയാവൂ.. ഈ ആയുസ്സൊടുങ്ങുവോളം നമുക്ക് പിരിയാനാവാവില്ലെന്നറാമായിരുന്നിട്ടും ഒരിക്കലും നമ്മേ കാണാൻ തരാത്ത നാളേക്കായ് വ്രിദാ ഒരു വേറ്പിരിയൽ...
ReplyDeleteനല്ല കവിത..
ReplyDeleteഎല്ലാത്തിനും കാരണം അന്വേഷിക്കുന്നതാണ് ജീവിതത്തില്‍ സങ്കടം ഉണ്ടാക്കുന്നത്.
Kavi enna nilayil ajithinte valarcha adayalappeduthunnu ee kavitha.Iniyum ezhuthoo. Abhinanadanagal
ReplyDelete